കൂർക്ക ഇനി ചാക്കിൽ അടിക്കാതെ തന്നെ ഈസിയായി തൊലി കളയാം ഈ ഒരു രീതി തീർച്ചയായും ഇഷ്ടപ്പെടും
മണ്ണിനടിയിൽ നിന്ന് വളരുന്ന കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഒന്നാണ് കൂർക്ക. ഇനി കൂർക്ക സീസണാണ് ആണ് അങ്ങോട്ട്.
മണ്ണിനടിയിൽ വളരുന്നതിനാൽ ഇതിനു ഒരുപാടു ഗുണങ്ങൾ ഉണ്ട്. പൊതുവേ കൂർക്ക എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. കൂർക്ക ഉപ്പേരി ആയും ബീഫിൽ ഇട്ടും ചിക്കനിൽ ഇട്ടും കഴിക്കുവാൻ നമ്മൾ താല്പര്യപ്പെടുന്നു. വർഷത്തിൽ രണ്ടു തവണയാണ് ഈ ഒരു കൂർക്കയുടെ വിളവെടുപ്പ് നടക്കുന്നത്. രുചിയും മണവും മാത്രമല്ല ഔഷധഗുണങ്ങൾ കൂടി ഇതിൽ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റ് ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് വളരെ രുചികരമാണ് എങ്കിലും എപ്പോഴും നമ്മൾ മടിക്കുന്നത് ചെറിയ കൂർക്കകൾ തൊലികളഞ്ഞ് എടുക്കുവാൻ നമ്മൾ മടിക്കുന്നു. ഇത് കൂടാതെ ധാരാളം കറ ഉള്ളതിനാൽ അത് നന്നാക്കി എടുക്കുന്നത് പലർക്കും മടിയുള്ള കാര്യം തന്നെ. ചിലർ ചാക്കിൽ ഒരുപാട് അടിച്ചു കൊടുത്തു തൊലി കളയുന്നത് കാണാറുണ്ട്. എന്നാൽ അത്തരത്തിൽ ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്ന രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കൂർക്ക കഴിക്കാൻ ഇഷ്ടമുള്ളവർക്കു ഈ രീതി ഇഷ്ടപ്പെടുമെന്ന് കരുതുന്നു.
