10 മിനിറ്റിനുള്ളിൽ തക്കാളി കറി ഇനി തയ്യാറാക്കാം സമയവും ലാഭം സ്വാദിഷ്ടമായ കറിയും ലഭിക്കും

പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന വിഭവങ്ങളാണ് സാധാരണ ദിവസങ്ങളിൽ നമ്മൾ തിരഞ്ഞെടുക്കുന്നത്. എന്നും ഒരേ കറിയും ഒരേ വിഭവവും നമ്മൾ വീടുകളിൽ തയ്യാറാക്കുമ്പോൾ മടുക്കുകയും ചെയ്യും.

ഒരു സമയത്ത് നമ്മൾ പല കറികളും പരീക്ഷിക്കുന്നതാണ്. എന്നാൽ ഒരുപാട് സമയം ഇതിനായി നമുക്ക് ചെലവഴിക്കാനും കഴിയുന്നതല്ല. പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന കറികൾ തന്നെയാണ് എളുപ്പമാകുന്നത്. ഇതു കൂടാതെ സ്വാദിഷ്ടം ആവുകയും വേണം. ഇങ്ങനെയുള്ള ഒരു കറിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന ഒരു തക്കാളി കറി ആണ് ഇവിടെ പറയുന്നത്. ഇതിന് നിങ്ങൾ നല്ല പഴുത്ത തക്കാളി തന്നെ എടുക്കേണ്ടതാണ്. എങ്കിലേ അതിനു ശരിയായ രുചി ലഭിക്കുകയുള്ളൂ. രണ്ടോ മൂന്നോ എണ്ണം നിങ്ങൾക്ക് എടുക്കാവുന്നതാണ്. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, സവാള,കറിവേപ്പില, പച്ചമുളക് തുടങ്ങിയവയാണ് ചേർക്കേണ്ടത്. വെളിച്ചെണ്ണയിൽ തയ്യാറാക്കുന്നത് കൂടുതൽ രുചി നൽകും. എണ്ണ ചൂടായി വരുമ്പോൾ ഈ പറയുന്ന ചേരുവകൾ ചേർത്ത് ഇളക്കിയതിന് ശേഷം പൊടി മസാലകളും ചേർത്ത് തേങ്ങയും ഉപയോഗിക്കാവുന്നതാണ്. സ്വാദിഷ്ടമായ ഈ ഒരു കറി തയ്യാറാക്കുന്ന രീതി അറിയാം.

Thanath Ruchi

Similar Posts