അസ്സലൊരു നാടൻ കടലക്കറി എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം?പുട്ടിനും അപ്പത്തിനും ഉഗ്രൻ തന്നെ!

നമ്മൾ മലയാളികൾക്ക് ബ്രേക്ഫാസ്റ്റിന് ഒരു ഇഷ്ട വിഭവമാണ് പുട്ടും കടലയും. കടലക്കറി പുട്ടിന് മാത്രമല്ല ദോശയുടെ കൂടെയും അപ്പത്തിന്റ കൂടെയും കഴിക്കാവുന്നതാണ്.

കടലക്കറി വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന വിധം ആണ് പറഞ്ഞു വരുന്നത്. സാധാരണ കടല തലേ ദിവസം വെള്ളത്തിലിട്ടു പിറ്റേ ദിവസം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. 7  മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാൻ ഇടണം. ഇനി അഥവാ നിങ്ങൾക്ക് അതിനുള്ള സമയം കിട്ടിയില്ലെങ്കിൽ ചൂടുവെള്ളം എടുത്തു ഒഴിച്ചു കഴിഞ്ഞാൽ ഇതിൻറെ പകുതി സമയം മതിയാകും. ശേഷം നിങ്ങൾക്ക് കുക്കറിൽ കടല വേവിക്കാൻ വയ്ക്കാവുന്നതാണ്. വെന്തോ എന്ന് തുറന്നു തന്നെ നോക്കേണ്ടതാണ്. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയും സവാളയും എല്ലാം ചേർത്ത് വഴറ്റണം. കൂടാതെ ഗരംമസാലയും മറ്റു പൊടി മസാലകളും ചേർക്കേണ്ടതാണ്. അവസാനമായി തേങ്ങ പാൽ ആണ് ഇതിലേക്ക് ചേർക്കുന്നത്. തേങ്ങാപ്പാൽ ചേർക്കുന്നില്ലെങ്കിൽ കടല തന്നെ ഉടച്ചു കൊടുത്താൽ കറിക്ക് ഒരു കട്ടി വരുന്നതാണ്. എങ്കിലും രുചിവ്യത്യാസം വ്യത്യസ്തമായിരിക്കും. അപ്പോൾ ഇതിലേക്ക് ചേർക്കേണ്ടവയും എത്ര അളവിൽ എടുക്കണം എന്നും വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്.

Thanath Ruchi

Similar Posts