കുക്കർ ഉണ്ടോ? ഒരു കപ്പ്‌ അരികൊണ്ട് വളരെ എളുപ്പത്തിൽ കലത്തപ്പം തയ്യാറാക്കി നോക്കു

ഒരു കുക്കർ ഉണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ എങ്ങിനെയാണ് കലത്തപ്പം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം! കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ടേസ്റ്റ് ആണ് കലത്തപ്പത്തിന്. വെറും പന്ത്രണ്ട് മിനിറ്റ് വേവിച്ചാൽ മാത്രം മതിയാകും. നല്ല രീതിയിൽ ആരെടുത്ത കലത്തപ്പം തയ്യാറാക്കാൻ ഈ രീതികൾ ഒന്ന് പരീക്ഷിച്ചു നോക്കു.

ആദ്യം ഒരു കപ്പ്‌ ജീരകശാല അരി 4 മണിക്കൂർ കുതിർക്കാൻ വേണ്ടി വക്കണം.ശേഷം അരിപ്പയിൽ ഇട്ട് നന്നായി വെള്ളം കളഞ്ഞു വക്കണം. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇനി രണ്ടു ഏലക്ക, കാൽ ടീ സ്പൂൺ നല്ല ജീരകം, രണ്ടു സ്പൂൺ ചോറ്, മുക്കാൽ കപ്പ്‌ വെള്ളം  എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കണം. തരിയില്ലാതെ അരച്ച ശേഷം ബാക്കി വെള്ളം കൂടി ചേർത്ത് മിക്സ്‌ ചെയ്തു എടുക്കണം.

ഇനി ഒരു അഞ്ചു കട്ട ശർക്കരയും അര കപ്പ്‌ വെള്ളവും ചേർത്ത് നന്നായി ഉരുക്കി എടുക്കണം. ഇനി ഈ ശർക്കര പാനി നമ്മൾ അരച്ച് വച്ചിരിക്കുന്ന അരിയുടെ കൂട്ടിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.

ഇനി ഒരു കുക്കർ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി മൂന്നു സ്പൂൺ ചെറിയ ഉള്ളി അരിഞ്ഞതും, രണ്ടു സ്പൂൺ തേങ്ങ കൊത്ത് അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക.നിറം മാറി വന്നാൽ അതിലേക്ക് നമ്മൾ റെഡി ആക്കി വച്ചിരിക്കുന്ന ബാറ്റർ ചേർക്കുക. ഇനി കുക്കർ മൂടി വക്കണം. വെയിറ്റ്  ഇടേണ്ട ആവശ്യമില്ല. ഇനി 30 സെക്കൻഡ് ഹൈ ഫ്‌ളൈമിൽ തന്നെ വക്കണം. അതിനുശേഷം ഏറ്റവും കുറഞ്ഞ തീയിൽ വക്കണം. ഒരു 12 മിനിറ്റ് കഴിഞ്ഞാൽ തീ ഓഫ് ചെയ്യണം. ഈ സമയത്തു നല്ല മണം വരുന്നുണ്ടാകും. ഇപ്പോൾ നമ്മുടെ അടിപൊളി കലത്തപ്പം റെഡി. ചെറുതായി ചൂടാറിയാൽ കുക്കറിൽ നിന്നും അടർത്തി എടുക്കാം. ശേഷം മുറിച്ചു കഴിക്കാവുന്നതാണ്.

https://youtu.be/DQwHTbTKzkA

Thanath Ruchi

Similar Posts