സേമിയ കൊണ്ടൊരു കിടിലൻ സ്നാക് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പുതിയ രുചി

സേമിയ കൊണ്ടുള്ള എല്ലാ വിഭവങ്ങളും കുട്ടികൾക്ക് വളരെയധികം ഇഷ്ടമാണ്. അതുപോലെ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ അടിപൊളി ഒരു സ്നാക് റെസിപ്പി ആണിത്. ഒരു കപ്പ്‌ സേമിയയും ഒരു പഴവും ഉണ്ടെങ്കിൽ ഈ സ്നാക് റെഡിയാക്കാം. അപ്പോൾ എങ്ങിനെയാണ് ഇത് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ്‌ സേമിയ വറുത്തെടുക്കണം. അതിന് വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കണം. ഇനി ഒരു കപ്പ്‌ സേമിയ ചേർത്ത് ചെറിയ ചൂടിൽ ഇട്ട് വറുത്തു എടുക്കണം. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അതിലേക്ക് തന്നെ രണ്ടു കപ്പ്‌ ചൂടുള്ള വെള്ളം ചേർക്കണം. ഇനി മധുരത്തിനു വേണ്ടി നാലു  ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഒരു നുള്ള് ഉപ്പും, ഒരു നുള്ള് മഞ്ഞൾപൊടിയും, അര സ്പൂൺ ഏലക്ക പൊടിയും കൂടി ചേർത്ത് ചെറിയ ചൂടിൽ വച്ചു സേമിയ നന്നായി വേവിച്ചു എടുക്കുക. അടച്ചു വച്ചു വേവിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. സേമിയ യിലെ വെള്ളം വറ്റി വന്നാൽ ഗ്യാസ് ഓഫ് ചെയ്യണം.

ഇനി മറ്റൊരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു ടീ സ്പൂൺ നെയ്യ് ചേർക്കണം. ചൂടായി വന്നാൽ അതിലേക്ക് അൽപ്പം അണ്ടിപ്പരിപ്പും, മുന്തിരിയും, ബദാംമും ചേർത്ത് വഴറ്റി വാങ്ങി വക്കണം. ഇനി അതെ പാനിലേക്ക് തന്നെ ഒരു നേന്ത്രപ്പഴം ചെറുതായി കനം കുറച്ചു അരിഞ്ഞത് ചേർക്കണം. അതും നന്നായി വഴറ്റുക. ശേഷം മാറ്റി വക്കണം. ഇനി രണ്ടു പിടി തേങ്ങ ചിരകിയത് കൂടി ചേർത്ത് വഴറ്റുക. അൽപ്പം നെയ്യും ഒരു സ്പൂൺ പഞ്ചസാര കൂടി ചേർത്ത് വേണം വഴറ്റി എടുക്കാൻ. ഇനി അതിലേക്ക് ഒരു നുള്ള് ഏലക്കപ്പൊടിയും വേവിച്ചു മാറ്റി വച്ചിരിക്കുന്ന സേമിയ യും ചേർക്കുക. ഇനി വറുത്തു മാറ്റി വച്ചിരിക്കുന്ന പഴം, കൂടാതെ നട്സ് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ഇനി അൽപ്പം വെളുത്ത എള്ള് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇപ്പോൾ നമ്മുടെ അടിപൊളി സ്നാക് തയ്യാർ.

Thanath Ruchi

Similar Posts