റവ കൊണ്ട് വളരെ എളുപ്പത്തിൽ ആവിയിൽ വേവിച്ച ഒരു നാലുമണി പലഹാരം ഈ രീതിയിൽ ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും

സ്കൂൾ വിട്ടു വരുന്ന കുഞ്ഞുങ്ങൾക്ക് എന്താണ് ഉണ്ടാക്കി കൊടുക്കേണ്ടത് എന്ന സംശയത്തിലാണ് എല്ലാ അമ്മമാരും. ഓരോ ദിവസവും മാറി മാറി ഉണ്ടാക്കി കൊടുത്തിട്ടില്ലെങ്കിൽ ഇപ്പോഴത്തെ കുഞ്ഞുങ്ങൾ കഴിക്കുകയുമില്ല. അത്തരത്തിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒന്നാന്തരം ഒരു വിഭവമാണ് ഇത്. അപ്പോൾ എങ്ങിനെയാണ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ്‌ റവ ചേർക്കുക. അതിലേക്ക് ഒരു കപ്പ്‌ വെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി പത്തു മിനിറ്റ്അ ടച്ചു വക്കണം. റവ നന്നായി കുതിർന്നു കിട്ടാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. അതിലേക്ക് രണ്ടു സ്പൂൺ തേങ്ങാ കൊത്തു ചേർത്ത് നന്നായി വഴറ്റുക. ഇനി അൽപ്പം അണ്ടിപ്പരിപ്പും, മുന്തിരിയും ചേർക്കണം. നന്നായി വഴന്നു വന്നാൽ അതിലേക്ക് അര മുറി തേങ്ങ ചിരകിയത് ചേർത്ത് നന്നായി വഴറ്റുക.അതിനു ശേഷം അഞ്ചു സ്പൂൺ ശർക്കര പൊടി കൂടി  ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി രണ്ടു സ്പൂൺ വെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അര സ്പൂൺ ഏലക്ക പ്പൊടിയും ഒരു നുള്ള് ഉപ്പും കൂടെ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.

ഇനി ഇതിൽ നിന്നും അൽപ്പം മാറ്റി വച്ച ശേഷം അതിലേക്ക് നമ്മൾ കുതിർത്തു വച്ചിരിക്കുന്ന റവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.അതിനു ശേഷം രണ്ടു മിനിറ്റ് വേവിക്കുന്നതിനു വേണ്ടി ചെറിയ ചൂടിൽ വച്ചു ഇളക്കി കൊണ്ടിരിക്കുക. അതിനു ശേഷം ഗ്യാസ് ഓഫ് ചെയ്തു ചൂടാരുന്നതിനു വേണ്ടി മാറ്റി വക്കണം. ഇനി വാട്ടിയ വാഴയിലയിൽ അൽപ്പം എടുത്തു വച്ചു നീളത്തിൽ ഉരുട്ടിയോ അല്ലെങ്കിൽ അടയുടെ രീതിയിൽ പരത്തിയോ വക്കണം. ഇത് പരത്തി എടുക്കുമ്പോൾ നമ്മൾ മാറ്റി വച്ച ഫില്ലിംഗ് എടുത്തു അതിന്റെ കൂടെ വച്ചിട്ട് വേണം പരത്തി എടുക്കാൻ. ഇനി ആവിയിൽ വേവിച്ചു എടുക്കുക. റവ നന്നായി വെന്തു വന്നതിനാൽ പതിനഞ്ചു മിനിറ്റ് വെന്താൽ മതിയാകും.

Thanath Ruchi

Similar Posts