കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പഴം നിറച്ചത്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു വിഭവമാണ് പഴം നിറച്ചത്. പ്രത്യേകിച്ച് സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാനും അതുപോലെ സ്കൂളിലേക്ക് കൊടുത്തു വിടാനും ഈ വിഭവം അടിപൊളിയാണ്. അപ്പോൾ എങ്ങിനെയാണ് നമുക്ക്  ഈ പഴം നിറച്ചത് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു ടീ സ്പൂൺ ബട്ടർ ചേർക്കുക. ചൂടായി വന്നാൽ അതിലേക്ക് ഒരു സ്പൂൺ അണ്ടിപരിപ്പും, ഒരു സ്പൂൺ ഉണക്ക മുന്തിരിയും ചേർത്ത് നന്നായി വഴറ്റുക. ഇനി അര മുറി തേങ്ങ ചിരകിയത് ചേർത്ത് നന്നായി വഴറ്റുക. തേങ്ങയുടെ നിറം മാറി വന്നാൽ അതിലേക്ക് അര സ്പൂൺ ഏലക്കപ്പൊടി ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഗ്യാസ് ഓഫ് ചെയ്തു ചൂടാറാൻ വേണ്ടി മാറ്റി വക്കണം. ഇനി രണ്ടു പഴുത്ത നേന്ത്രപ്പഴം കഴുകി എടുക്കുക. ഇനി അതിന്റെ തൊലി മാറ്റാതെ തന്നെ അതിന്റെ മൂന്നു സൈഡിലും കത്തി കൊണ്ടു വരയുക. നമുക്ക് തേങ്ങ കൂട്ട് ഇതിൽ തന്നെയാണ് നിറക്കേണ്ടത്. ഇനി ഓരോ വരയിലും പഴം പൊട്ടി പോകാത്ത രീതിയിൽ നമുക്ക് പറ്റാവുന്ന പോലെ തേങ്ങാ കൂട്ട് നിറക്കുക.

ഇനി നമുക്ക് ശ്രദ്ധയോടെ പഴത്തിന്റെ രണ്ടു സൈഡും കട്ട്‌ ചെയ്തു തൊലി മാറ്റി എടുക്കണം. അതിനു ശേഷം അൽപ്പം മൈദ കട്ടിയിൽ വെള്ളത്തിൽ കലക്കി എടുത്ത് നമ്മൾ തേങ്ങാ കൂട്ട് നിറക്കുവാൻ വേണ്ടി കട്ട്‌ ചെയ്ത ഭാഗത്തു ഒട്ടിച്ചു കൊടുക്കണം. അല്ലെങ്കിൽ നമ്മൾ ഇത് പൊരിച്ചെടുക്കുന്ന സമയത്തു തേങ്ങാ കൂട്ട് പുറത്തേക്ക് വരും. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അൽപ്പം ബട്ടർ ചേർക്കുക. ഇനി അതിലേക്ക് നമ്മൾ റെഡി ആക്കിയ പഴം നിറച്ചത് ചേർത്ത് ചെറിയ ചൂടിൽ മറച്ചും തിരിച്ചും ഇട്ട് പൊരിച്ചു എടുക്കുക.

Thanath Ruchi

Similar Posts