ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒരുപോലെ കഴിക്കാൻ പറ്റുന്ന മുട്ട അവിയൽ

മുട്ട കൊണ്ടുള്ള എല്ലാ വിഭവങ്ങളും നമുക്ക് ഇഷ്ടമാണല്ലോ. ചില വെജിറ്റേറിയൻസ് വരെ മുട്ട കഴിക്കാറുണ്ട്. അപ്പോൾ മുട്ട കൊണ്ടുള്ള ടേസ്റ്റിയായ ഒരു അവിയൽ എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആദ്യം അഞ്ചു മുട്ട പുഴുങ്ങി തോട് കളഞ്ഞു വക്കണം.ഇനി ഇതിലേക്കാവശ്യമായ ഒരു അരപ്പ് റെഡി ആക്കണം. അതിനു വേണ്ടി അര മുറി തേങ്ങ ചിരകിയത്, അഞ്ചു പച്ചമുളക്,പത്തു ചെറിയ ഉള്ളി, ഒരു തണ്ട് കറിവേപ്പില, അര ടീ സ്പൂൺ മഞ്ഞൾപൊടി, അര ടീ സ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് നന്നായി ചതച്ചു എടുക്കണം. തേങ്ങ ചതച്ചു എടുക്കുമ്പോൾ വെള്ളം ചേർക്കരുത്.

ഇനി പുഴുങ്ങി തോട് കളഞ്ഞു വച്ചിരിക്കുന്ന മുട്ട നാലായി കട്ട്‌ ചെയ്തു എടുക്കണം. ഇനി രണ്ടു ഉരുളൻ കിഴങ്ങ് തൊലി കളഞ്ഞു നീളത്തിൽ കട്ട്‌ ചെയ്തു എടുക്കണം. കഴുകി എടുത്ത ശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കാൻ വേണ്ടി വക്കണം. കിഴങ്ങ് നന്നായി വെന്തു വന്നാൽ നമ്മൾ അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അൽപ്പം കറിവേപ്പില കൂടി ചേർക്കണം. ഇനി അവസാനമായി മുറിച്ചു വച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വക്കണം. ഇനി മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് അടച്ചു വക്കണം അൽപ്പം സമയം കഴിഞ്ഞു ചൂടോടെ സെർവ് ചെയ്യാം.

Thanath Ruchi

Similar Posts