ചിക്കൻ കൊണ്ടാട്ടം ഈ രീതിയിൽ ഒന്നു ട്രൈ ചെയ്തു നോക്കു എന്തായാലും നിങ്ങൾക്ക് ഇഷ്ടമാകും!

എന്നും ഒരേ രീതിയിൽ ചിക്കൻ കഴിച്ചു കഴിച്ചു മടുത്തോ? എങ്കിൽ ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കു. എന്തായാലും നിങ്ങൾക്ക് ഇഷ്ടമാകും. അപ്പോൾ ഈ വെറൈറ്റി രീതിയിൽ എങ്ങിനെയാണ് ചിക്കൻ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം നമുക്ക് ചിക്കൻ മാരിനെറ്റ് ചെയ്തു വക്കണം. അതിനു വേണ്ടി ഒരു ബൗളിലേക്ക് ഒരു ടീ സ്പൂൺ കാശ്മീരി മുളക്പൊടി, അര ടീ സ്പൂൺ മഞ്ഞൾപൊടി, അര ടീ സ്പൂൺ മല്ലിപൊടി, പാകത്തിന് ഉപ്പ്, രണ്ടു ടീ സ്പൂൺ തൈര്, ഒരു സ്പൂൺ കസൂരിമേത്തി, ഒരു ടീ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വക്കണം. അതിലേക്ക് ഒരു കിലോ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.ഇനി ഒന്നോ രണ്ടോ മണിക്കൂർ അടച്ചു മാറ്റി വക്കണം.

അതിനുശേഷം നമുക്ക് മാറ്റി വച്ചിരിക്കുന്ന ചിക്കൻ വറുത്തു കോരണം. അതിനു വേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർക്കുക. ഇനി അതിലേക്ക് ഒരു പിടി വെളുത്തുള്ളി മുഴുവനോടെ അതിൽ ചേർക്കണം. അൽപ്പം കറിവേപ്പില കൂടെ ചേർത്ത് വഴറ്റുക. ഒന്നു വാടി വന്നാൽ മതിയാകും. ഇനി അതിലേക്ക് ചിക്കൻ ചേർത്തു കൊടുക്കുക. അതിനു ശേഷം നന്നായി ഇളക്കി കൊടുക്കണം. ആദ്യം കുറച്ചു നേരം ചൂട് കൂട്ടി വക്കണം. അതിനുശേഷം ചൂട് കുറച്ചു വക്കണം. ഇനി അടച്ചു വച്ചു വേവിച്ചെടുക്കണം. ഇനി ഇതിലേക്ക് ഒരു മസാല റെഡി ആക്കി എടുക്കണം. അതിനുവേണ്ടി ഒരു പാൻ അടുപ്പിൽ വച്ചു നാലു ഉണക്ക മുളക്, രണ്ടു ടീ സ്പൂൺ ചെറിയ ജീരകം, രണ്ടു ടീ സ്പൂൺ വലിയ ജീരകം, ഒരു ടീ സ്പൂൺ കുരുമുളക് എന്നിവ ചേർത്ത് ചൂടാക്കി എടുക്കുക. ശേഷം പൊടിച്ചു വക്കണം.

വേവിക്കാൻ വച്ച ചിക്കനിൽ നിന്നും ഇപ്പോൾ നന്നായി വെള്ളം ഇറങ്ങി വരുന്നത് കാണാം.അതിലേക്ക് വറുത്തു പൊടിച്ച മസാലകൂട്ട് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി മറ്റൊരു ബൗളിൽ രണ്ടു ടേബിൾ സ്പൂൺ ടൊമാറ്റോ കെചപ്പ്,ഒരു ടീസ്പൂൺ ചില്ലി ഫ്ളക്സ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ചിക്കനിൽ നിന്നും ഇറങ്ങിയ വെള്ളം വറ്റി വരുമ്പോൾ ഈ കൂട്ട് ചേർത്ത് നന്നായി ഇളക്കുക. നന്നായി മിക്സ്‌ ചെയ്തു കൊണ്ടിരിക്കുക. എണ്ണ തെളിഞ്ഞു വരുന്ന പാകമായാൽ ഗ്യാസ് ഓഫ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി ചിക്കൻ കൊണ്ടാട്ടം റെഡി.!!

Thanath Ruchi

Similar Posts