ഞൊടിയിടയിൽ വളരെ സിംപിൾ ആയി ഒരു തക്കാളിക്കറി ഉണ്ടാക്കിയാലോ?

തക്കാളിക്കറി എല്ലാവർക്കും വളരെ ഇഷ്ടമായിരിക്കും. നല്ല ടേസ്റ്റിയുമാണ് അതുപോലെ തന്നെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കുകയും ചെയ്യാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. മൂന്നു തക്കാളി ഉണ്ടെങ്കിൽ ഈ കറി റെഡി ആക്കി എടുക്കാം. അപ്പോൾ എങ്ങിനെയാണ് ഈ സ്പെഷ്യൽ തക്കാളിക്കറി തയ്യാറാക്കി എടുക്കുന്നുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ചട്ടിയിലേക്ക് മൂന്നു തക്കാളി നീളത്തിൽ അരിഞ്ഞത്, മൂന്നു പച്ചമുളക് നീളത്തിൽ അരിഞ്ഞത്, ഒരു ചെറിയ സവാള നീളത്തിൽ അരിഞ്ഞത് എന്നിവ ചേർക്കുക. അതിലേക്ക്  അര ടീ സ്പൂൺ കാശ്മീരി മുളക്പൊടി, അര ടീ സ്പൂൺ മഞ്ഞൾപൊടി, പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഒരു കപ്പ്‌ വെള്ളം കൂടി ചേർത്ത് വേവിക്കുവാൻ വക്കണം.

നന്നായി തിളച്ചു വന്നാൽ ചൂട് കുറച്ചു വക്കണം. തക്കാളി നന്നായി വെന്തുടയുന്നത് വരെ വേവിക്കണം. ഇനി അതിലേക്കാവശ്യമായ അരപ്പ് റെഡിയാക്കി എടുക്കണം. അര കപ്പ്‌ തേങ്ങ ചിരകിയതും, ഒരു നുള്ള് ചെറിയ ജീരകവും, രണ്ടു ചെറിയ ഉള്ളി, രണ്ടു വെളുത്തുള്ളി എന്നിവ ചേർത്ത് പാകത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ച് എടുക്കുക. തക്കാളി നന്നായി വെന്തു വന്ന കറിയിലേക്ക് അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് തിളപ്പിക്കുക. ഇനി ഇതിലേക്ക് കടുക്, വറ്റൽ മുളക്, ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത്, കറിവേപ്പില, ഒരു നുള്ള് ഉലുവപ്പൊടി, അൽപ്പം മുളക്പൊടി എന്നിവ ചേർത്ത് താളിച്ചു കറിയിൽ ചേർക്കുക.ഇപ്പോൾ ഒന്നാന്തരം തക്കാളിക്കറി തയ്യാർ.!!

Thanath Ruchi

Similar Posts