നല്ല പഞ്ഞി പോലുള്ള വട്ടയപ്പം ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ

നമ്മൾ അറിഞ്ഞിട്ടുള്ള നല്ല രുചികൾ ഇപ്പോഴും നമ്മുടെ നാവിൽ തുമ്പിൽ അങ്ങിനെ തന്നെ ഉണ്ടാകും. എത്ര കാലം കഴിഞ്ഞാലും ആ രുചി നാവിൽ നിന്ന് പോകില്ല. അങ്ങിനെ ഉള്ള ഒരു രുചിക്കൂട്ടാണ് താഴെ പറയുന്നത്. നല്ല പഞ്ഞി പോലുള്ള വട്ടയപ്പം എങ്ങിനെ റെഡി ആക്കി എടുക്കുമെന്ന് നമുക്ക് നോക്കാം.

ആദ്യം ഒരു കപ്പ്‌ പച്ചരി നല്ലതു പോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം രണ്ടോ, മൂന്നോ മണിക്കൂർ കുതിർക്കാൻ വേണ്ടി വക്കണം. അര കപ്പ്‌ വെളുത്ത അവൽ പത്തു മിനിറ്റ് കുതിർത്തു വക്കണം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഇവ ചേർക്കുക. അതിലേക്ക് 6 ടേബിൾ സ്പൂൺ പഞ്ചസാര, അര സ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ്, രണ്ടു ഏലക്ക,ഒരു നുള്ള് ഉപ്പ്, അര കപ്പ്‌ വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് മാറ്റി വക്കണം. നമ്മൾ ചേർത്ത വെള്ളത്തിനു പകരം തേങ്ങപാൽ ചേർത്താൽ രുചി കൂടും.

ഇനി അൽപ്പം വെള്ളം കൂടി ചേർത്ത് മാവിന്റെ പരുവം റെഡി ആക്കി എടുക്കുക. ( മൊത്തത്തിൽ മുക്കാൽ കപ്പ്‌ വെള്ളം വേണ്ടി വരും.) ഇനി മാവ് പുളിച്ചു വരുന്നതിനു വേണ്ടി ആറു മണിക്കൂർ വെയിറ്റ് ചെയ്യാം. മാവ് നന്നായി പുളിച്ചു പതഞ്ഞു വന്നാൽ നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വക്കണം. ശേഷം എണ്ണ തടവിയ ഒരു പാത്രത്തിൽ ആവശ്യത്തിന് മാവ് കോരി ഒഴിച്ച് ആവിയിൽ വേവിച്ചു എടുക്കുക. ഒരു പതിനഞ്ചു മിനിറ്റ് വേവിച്ചാൽ മതിയാകും. ഈ അളവിൽ രണ്ടു വട്ടയപ്പം നമുക്ക് റെഡി ആക്കി എടുക്കാം.

Thanath Ruchi

Similar Posts