മൈദയുണ്ടോ? വളരെ എളുപ്പത്തിൽ ആറാം നമ്പർ (ഡയമണ്ട് കട്ട്) റെഡി ആക്കി എടുക്കാം!
പണ്ട് പൂര പറമ്പുകളിലെ പ്രധാനപ്പെട്ട ഒരു പലഹാരം ആയിരുന്നു ആറാം നമ്പർ. ഇത് ഇപ്പോൾ ബേക്കറികളിലും സുലഭമായി ലഭിക്കും. എന്നാൽ ഈ പലഹാരം വളരെ കുറഞ്ഞ സമയം കൊണ്ട് വീട്ടിൽ തന്നെ ഇത്രയും സ്വാദോടെ ഉണ്ടാക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? അതെ, വീട്ടിൽ മൈദയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ആറാം നമ്പർ റെഡി ആക്കി എടുക്കാം.
ആദ്യം ഒരു കപ്പ് മൈദ എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. അതിനുശേഷം ഒരു മണിക്കൂർ മാറ്റി വക്കണം. ശേഷം ഒന്നുകൂടി നന്നായി കുഴച്ചെടുക്കുക. ഇനി കുഴച്ച മാവിനെ രണ്ടായി മുറിക്കുക. അതിനെ നന്നായി പരത്തി എടുക്കുക. ശേഷം നമുക്ക് ഡയമണ്ട് ഷേപ്പ് കിട്ടുന്നതിന് വേണ്ടി കട്ട് ചെയ്യണം. ആദ്യം ഒരേ രീതിയിൽ കട്ട് ചെയ്യുക. പിന്നീട് അൽപ്പം ചെരിഞ്ഞു കട്ട് ചെയ്യണം. ഇനി ഓരോരോ പീസ് ആയി മാറ്റി വക്കണം.
ഇനി ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ ഓയിൽ ചൂടാക്കി അതിലേക്ക് നമ്മൾ കട്ട് ചെയ്തു വച്ച പീസുകൾ ചേർത്ത് ചെറു ചൂടിൽ വറുത്തു കോരി മാറ്റുക. ഇനി നമുക്ക് ഷുഗർ സിറപ്പ് റെഡി ആക്കണം. അതിനു വേണ്ടി ഒരു പാത്രത്തിലേക്ക് അര കപ്പ് പഞ്ചസാരയും അര കപ്പ് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. പഞ്ചസാര നന്നായി തിളച്ചു കുറുകി വരുന്ന സമയത്തു നമ്മൾ വറുത്തു കോരി മാറ്റി വച്ചിരിക്കുന്ന പീസ് ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. നിർത്താതെ ഇളക്കി കൊടുക്കുക. ഇപ്പോൾ അടിപൊളി സ്വാദുള്ള ആറാം നമ്പർ റെഡി.!!
