ഒരിക്കൽ രുചിച്ചവർ ഈ വിഭവത്തിന്റെ സ്വാദ് ജീവിതത്തിൽ മറക്കില്ല!
നിങ്ങളുടെ വീട്ടിൽ എളുപ്പം തൈയ്യാറാക്കാവുന്ന വളരെ രുചികരമായ വിഭവത്തെ പരിചയപ്പെടുത്താം. പണ്ടത്തെ തറവാടുകളിൽ പച്ചമുളക് നെടുകെ കീറി അതിൽ ഉപ്പ് നിറച്ചു അത് വെളിച്ചെണ്ണയിൽ വറുത്തെടുത്തുകൊണ്ട് ചോറിൽ തിരുമി കഴിക്കുന്നതാണ് രീതി. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടുള്ള കറിയെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഈ കറിക്ക് തൈരാണ് ഉപയോഗിക്കുന്നത്. ഇതിനുവേണ്ടി തൈര് ചൂടാക്കേണ്ടതില്ല. ഈ വിഭവത്തിനൊപ്പം മെഴുക്കുവരട്ടിയും ഉപ്പേരിയുമൊക്കെയാണ് കൂടുതൽ കോമ്പിനേഷൻ.ചേനയും കായും മെഴുക്കുവരട്ടിയാണ് കൂടുതൽ നല്ലത്.
ഈ കറി ഉണ്ടാക്കുന്നതിനായി ഒരു പാത്രത്തിൽ കുറച്ചു തൈര് എടുക്കുക. തൈരിന്റെ അളവ്, എടുക്കുന്ന പച്ചമുളകിന്റെ അളവും എരിവും അനുസരിച്ചു എടുത്താൽ മതി. അധികം പുളി കുറഞ്ഞതോ കൂടിയതോ ആയ തൈര് എടുക്കരുത്. മീഡിയം പുളിയുള്ള തൈര് വേണം എടുക്കുവാൻ. ഇതിലേക്ക് കുറച്ചു ഉപ്പ് ചേർക്കണം.അതിനോടൊപ്പം തൈരിന്റെ പുളിയും ഉപ്പും ബാലൻസ് ചെയ്യാനായി കുറച്ചു പഞ്ചസാര ചേർക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ചു മാറ്റി വെയ്ക്കുക.
ശേഷം ഓരോ പച്ചമുളകും നെടുകെ കീറി വെയ്ക്കുക. പിന്നീട് നമുക്ക് പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ഒരു സ്പൂൺ കടുകും കാൽ സ്പൂൺ ഉലുവയും ചേർത്തുകൊണ്ട് പൊട്ടിക്കുക. അതിനുശേഷം കീറി വെച്ച പച്ചമുളക് ചേർത്തുകൊടുക്കുക.പൊട്ടിതെറിക്കാൻ സാധ്യത ഉള്ളതുകൊണ്ട് പതുക്കെ ചേർത്തുകൊടുക്കുക. അതിലേക്ക് കുറച്ചു മഞ്ഞൾ പൊടിയും മുക്കാൽ സ്പൂണോളം കായപ്പൊടിയും ചേർക്കുക.എണ്ണയ്ക്ക് കായപൊടിയുടെ മണം നന്നായി വരണം.
പിന്നീട് മീഡിയം തീയിൽ രണ്ടു മൂന്നു മിനുട്ടോളം ഇളക്കുക. അതുകഴിഞ്ഞു ഉപ്പും പഞ്ചസാരയും ചേർത്ത തൈരിലേക്ക് ഈ വറുത്തെടുത്ത സാധനം എണ്ണയോടുകൂടി ചേർത്തുകൊടുത്തു ഇളക്കിയെടിക്കുക. സമയം കഴിയുന്തോറും ആ തൈരിലേകും പച്ചമുളകിലേക്കും എരിവും കായപൊടിയുടെ രുചിയും പുളിയുമെല്ലാം നന്നായി ഇറങ്ങിയിട്ടുണ്ടാകും. ആ പച്ചമുളക് ചോറിൽ തിരുമ്മി കഴിച്ചാൽ നല്ല സ്വാദിഷ്ടമായിരിക്കും. കുട്ടികൾക്ക് കുറച്ചു എരിവ് കുറഞ്ഞ പച്ചമുളക് ഉപയോഗിച്ചാൽ മതി. എല്ലാവർക്കും ഇഷ്ടപെടുന്ന രുചികരമായ ഈ വിഭവം വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. ഉച്ചസമയത്തെ ഊണിന് ഇനി ഈ കറിയോടൊപ്പം ഇരട്ടി ചോറ് കഴിക്കാം.
