ചക്കപ്പഴം കൊണ്ടൊരു അടിപൊളി ഉണ്ണിയപ്പം

ഉണ്ണിയപ്പം കഴിക്കാത്തവരായിട് ആരും തന്നെ ഉണ്ടാകില്ല. ഇന്ന് ഒരു വെറൈറ്റി ഉണ്ണിയപ്പം റെസിപ്പി ആണ് നമ്മൾ ട്രൈ ചെയ്യാൻ പോകുന്നത്. ചക്കപ്പഴം കൊണ്ടാണ് ഉണ്ണിയപ്പം ഉണ്ടാക്കുന്നത്. എന്നാൽ നമ്മുക്ക് നോക്കിയാലോ എങ്ങിനെ ആണ് ചക്കപ്പഴം കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എന്ന്.

 

ആദ്യമായി ഒന്നരക്കപ്പ് പച്ചരി തലേന്ന് കുതിർത്തി മാറ്റി വയ്ക്കണം. ശേഷം ഒരു മിക്സിയുടെ ജാറിൽ കുതിർത്തിയ പച്ചരിയും ആവശ്യത്തിന് ശർക്കര ഉരുക്കിയതും ചക്ക പഴം പൾപ് ഉം ഇലയ്ക്ക പഞ്ചസാര പൊടിച്ചതും ചേർത്ത് അരച്ചെടുക്കുക. ഇനി അരഞ്ഞു വന്ന ഉണ്ണിയപ്പം മാവിലേയ്ക് അര ടേബിൾ സ്പൂൺ ബേക്കിങ് സോഡാ പൊടിയും ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി നെയ്യിൽ വറുത്തെടുത്ത തേങ്ങ കൊത്തും കൂടെ ചേർത്ത് നാല് മണിക്കൂർ അടച്ചു വയ്ക്കാം.

 

നാല് മണിക്കൂറിനു ശേഷം ഉണ്ണിയപ്പം ചട്ടി ചൂടാക്കി മാവ് ഒഴിച്ച് ഉണ്ണിയപ്പം ചുട്ടെടുക്കാം.. അങ്ങനെ സ്വദിഷ്ട്ടമായ ചക്കപ്പഴം ഉണ്ണിയപ്പം റെഡി. ചൂടോടുകൂടി കഴിച്ചു നോക്കു.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →