ചോറ് ബാക്കി വന്നാൽ ഇനി ഒന്നും നോക്കണ്ട ഒരു അടിപൊളി പലഹാരം തയ്യാറാക്കാം

മിക്കവരും ബാക്കി വന്ന ചോറ് നമ്മൾ സാധാരണ കളയാറാണ് പതിവ്.എന്നാൽ ആ ബാക്കി വന്ന ചോറ് കൊണ്ട് ഒരു അടിപൊളി മധുരപലഹാരം തയ്യാറാക്കിയാലോ. അധികം മെനക്കേട് ഇല്ലാതെ നമ്മുക്ക് ഉണ്ടാക്കാൻ പറ്റിയ ഒരു പലഹാരമാണിത്. വളരെ കുറച്ചു ചേരുവകൾ മാത്രമാണ് ഇതിന് വേണ്ടുന്നത്. എന്നാൽ നമ്മുക്ക് നോക്കിയാലോ.

 

ആദ്യമായി വേണ്ടത് ഒരു കപ്പ് ചോറ് ആണ്. അത് ഒരു മിക്സിയുടെ ജാറിലേയ്ക് ഇടുക. ശേഷം അതിലേയ്ക് ഒരുക്കപ്പ് തേങ്ങാപ്പാലും രണ്ടര ടേബിൾ സ്പൂൺ അരിപൊടിയും രണ്ട് എലയ്ക്കയും കൂടെ ചേർത്ത് അരച്ചെടുക്കാം. നല്ലപോലെ അരഞ്ഞെങ്കിൽ അത് മാറ്റി വയ്ക്കാം. ഇനി 200 ഗ്രാം ശർക്കര എടുത്ത് പാനി ആക്കി മാറ്റാം.ഇനി അരച്ച് വെച്ച മിശ്രിതത്തിലേയ്ക് ഈ ശർക്കര പാനി കൂടെ ചേർത്ത് ഇളക്കി ഒരു പാനിലേയ്ക് ഈ മിക്സ്‌ ഒഴിച്ച് കയ്യെടുക്കാതെ ഇളക്കുക ഇടയ്ക്ക് അല്പം നെയ്യും തൂവാം.25 മിനിറ്റ് കൊണ്ട് നമ്മുടെ പലഹാരം അതിന്റെ പാകത്തിലേയ്ക് എത്തും. പാനിൽ നിന്നും വിട്ടുവരുന്ന പാകത്തിൽ ആയാൽ നമ്മുടെ പലഹാരം സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ അല്പം നെയ്യ് തടവി അതിലേയ്ക് നമ്മുടെ പലഹാരം പതിയെ പകർന്നു ഒരു സ്പൂൺ കൊണ്ട് സെറ്റ് ആക്കി എടുക്കാം.

 

ഒന്ന് റസ്റ്റ്‌ ചെയ്യാൻ വെച്ചിട്ട് തണുത്തതിന് ശേഷം പാത്രത്തിൽ നിന്ന് വിടുവിച്ചു എടുക്കാം. ചോറ് ചേർത്തിട്ടുണ്ടെന്ന് പറയുകയേ ഇല്ല. എല്ലാവരും പരീക്ഷിച്ചു നോക്കുക.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →