പഴുത്ത ചക്ക ബാക്കിയുണ്ടെങ്കിൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ

ഇപ്പോൾ ചക്ക ഒരുവിധം എല്ലാ വീടുകളിലും ഉണ്ടാവുന്നതാണ്. എന്നാൽ ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കുന്നത് വ്യത്യസ്തമായ ഒരു വിഭവമാണ്. ചക്കകൊണ്ട് നല്ല രുചിയിൽ ചക്ക പഴം പൊരി തയ്യാറാക്കി എടുക്കാം. ചക്ക പഴം പൊരി തയ്യാറാക്കുന്നതിന് വേണ്ട ചേരുവകൾ

ചക്ക———ആവശ്യാനുസരണം മൈദ—————-1കപ്പ്‌ ദോശ മാവ്———-1കപ്പ്‌ ഉപ്പ്———————-1നുള്ള് പഞ്ചസാര———–1ടേബിൾ സ്പൂൺ മഞ്ഞൾപൊടി——-കാൽ സ്പൂൺ എണ്ണ ——————വറുക്കാൻ ആവശ്യത്തിന്

രുചികരമായ ഈ വിഭവം തയ്യാറാക്കുന്നതിന് ചെയ്യണ്ട കാര്യങ്ങൾ വിശദമായി അറിയാം, അതിനായി ഒരു പാത്രത്തിൽ മൈദയും മഞ്ഞപ്പൊടിയും ദോശമാവും ഒരു നുള്ള് ഉപ്പും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഒരുപാട് ലൂസ് ആവരുത്.വേണമെങ്കിൽ മാത്രം വെള്ളം കുറച്ച് കുറച്ച് ഒഴിച്ച് മിക്സ്‌ ചെയ്യുക

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ ഓരോ ചക്കചുള എടുത്തു മാവിൽ മുക്കി എണ്ണയിൽ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു കുറഞ്ഞ ചൂടിൽ വെച്ച് വറത്തു കോരുക. ഇപ്പോൾ നമ്മുടെ സ്വാദിഷ്ടമായ ചക്ക പഴം പൊരി തയ്യാറായി കഴിഞ്ഞു. മാവ് രണ്ടും ഒരേ കപ്പ്‌ അളവിൽ തന്നെയാണ് എടുക്കേണ്ടത്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →