അംഗൻവാടിയിലെ നൊസ്റ്റാൾജിക് മഞ്ഞ ചോളപ്പൊടി ഉപ്പ് മാവ്

എല്ലാവർക്കും ഓർമ്മയില്ലേ മഞ്ഞപ്പൊടി ഉപ്പുമാവ് (ചോളപ്പൊടി). ഒരു തവണ എങ്കിലും സ്കൂളിൽ നിന്നോ അംഗൻവാടിയിൽ നിന്നോ കഴിച്ചവർക്ക് അതിന്റെ രുചി ഇപ്പോഴും മറക്കാൻ ആവില്ല അല്ലേ ഇവിടെ പാക്കറ്റ് ആയി വരുന്നുണ്ട്. എല്ലായിടത്തും കടകളിൽ ഉണ്ടാവുമെന്ന് കരുതുന്നു.കിട്ടുമെങ്കിൽ ഉണ്ടാക്കിനോക്കൂ.

മഞ്ഞ ചോളപ്പൊടി – 1 ഗ്ലാസ്സ്, സവാള-1, വെജിറ്റബിൾ ഓയിൽ – 6-7 സ്പൂൺ, ഉപ്പ് – ആവശ്യത്തിന്, പച്ചമുളക് – 2-3 എരിവ് അനുസരിച്ചു എടുക്കുക, ചുവന്ന മുളക് – 2-3, കടുക് – 1 സ്പൂൺ, കറിവേപ്പില

തയ്യാറാക്കുന്ന വിധം:

സവാള പച്ചമുളക് എന്നിവ മുറിക്കുക തുടർന്ന് പാനിൽ എണ്ണ ചൂടാക്കുക. കടുക് പൊട്ടിച്ചു മുളക് കറിവേപ്പില എന്നിവ ചേർത്തു സവാള മുറിച്ചു ചേർത്തു വഴറ്റുക. ഉപ്പ് ആവശ്യത്തിന് ചേർക്കുക ശേഷം അരകപ്പ് വെള്ളം ചേർത്തു തിളച്ചു തുടങ്ങുമ്പോൾ ചോളം പ്പൊടി കുറച്ചു കുറച്ചു ആയി ചേർത്തു ഇളക്കി ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്കിടക്കു തുറന്നു ഇളക്കുക

വെള്ളത്തിന്റെ അളവ് കൂടിപ്പോയാൽ ശെരിയാവില്ല. ഒട്ടിപിടിക്കും വെളിച്ചെണ്ണ അത്ര രുചി കിട്ടില്ല കൂടുതൽ വെജിറ്റബിൾ ഓയിൽ ആയിരിക്കും നല്ലത്. ഇവിടെ കടുകെണ്ണയാണ്
എടുത്തിരിക്കുന്നത് ഓയിൽ കുറച്ച് കൂടുതൽ ഉണ്ടെങ്കിൽ നല്ല രുചിയുണ്ടാവുള്ളു. നന്നായി വേവിക്കണം. നല്ല മഞ്ഞ ചോളം പൊടിയാണ് ആവശ്യമായിട്ടുള്ളത്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →