ബാക്കി വന്ന ചോറ്‌ കൊണ്ട് അപ്പളം നാലുമണി പലഹാരം തയ്യാറാക്കാം

അരി കുതിർക്കാതെ എളുപ്പത്തിൽ അപ്പളം, ചോറ്——-ആവശ്യത്തിന്(1കപ്പ്‌ ) എള്ള്——-1ടേബിൾ സ്പൂൺ  ജീരകം——1ടേബിൾ സ്പൂൺ ഉപ്പ്————-ആവശ്യത്തിന്  മുളക്പൊടി—–1സ്പൂൺ എരിവ് അനുസരിച്ചു എടുക്കാം കായം വേണമെങ്കിൽ ഒരു നുള്ള് ചേർക്കാം

തയ്യാറാക്കുന്ന വിധം :

ചോറ് മിക്സിയുടെ ജാറിൽ ഇട്ട് മുളക് പൊടി ഉപ്പ് എന്നിവ ചേർത്ത് മയത്തിൽ അരയ്ക്കുക.ശേഷം ഒരു പാത്രത്തിൽ ആക്കി എള്ള് ജീരകം എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക.

നാട്ടിൻപുറത്തു കിട്ടുന്ന പ്ലാച്ചിയിലയിലോ വാഴയിലോ സ്റ്റീൽ പ്ലേറ്റിലോ എണ്ണ പുരട്ടിയശേഷം ഓരോ ടേബിൾ സ്പൂൺ വെച്ച് ഒഴിച്ച്  ചെറുതായി വട്ടത്തിൽ പരത്തി വെയിലത്തു വെച്ചു ഉണക്കിയടുക്കുക. നല്ല വെയിലുണ്ടെങ്കിൽ ഒരു ദിവസം മതിയാകും. പാലക്കാടിലെ ചൂടിന് ഒരു ദിവസം പോലും വേണ്ടിവരില്ല.

നന്നായി ഉണങ്ങിയ ശേഷം ഇലയിൽ നിന്നും അടർത്തി എടുക്കാം. നന്നായി ഉണക്കി സൂക്ഷിച്ചാൽ കുറച്ച് നാൾ കേടാവാതെ ഇരിക്കും.വൃത്തിയായി സൂക്ഷിച്ചു വെക്കുക ആവശ്യമുള്ളപ്പോൾ വറുത്തു എടുക്കാം. എണ്ണയിൽ ഇടുമ്പോൾ കുറച്ചു മാറി നിന്നും എണ്ണ തെറിക്കാതെയും ശ്രദ്ധിക്കണം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →