പഞ്ഞിപോലുള്ള ഇടിയപ്പം ഉണ്ടാക്കാം വളരെ എളുപ്പത്തിൽ

ഇടിയപ്പം നമ്മൾ എപ്പോഴും ഒരേ രീതിയിലാണ് ഉണ്ടാക്കുന്നത്. ഇടിയപ്പം ഉണ്ടാക്കുന്നത് പലപ്പോഴും എല്ലാവർക്കും മെനക്കേടും ആണ്.മാത്രവുമല്ല അത് പലപ്പോഴും നമ്മുക്ക് അളവിൽ വരുന്ന പാകപിഴകൊണ്ട് ഇടിയപ്പം പാകത്തിന് കിട്ടാറില്ല. എന്നാൽ ഇന്ന് നമ്മൾ വളരെ എളുപ്പത്തിൽ ഇടിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെ ആണ് എന്നാണ് നോക്കുന്നത്.

ഇതിനായി ഒരു നോൺ സ്റ്റിക്ക് പാനിലേയ്ക് 2 കപ്പ് വറുത്ത ഇടിയപ്പം പൊടി എടുത്ത് അതിലേയ്ക് രണ്ടര കപ്പ് പച്ച വെള്ളവും ഒഴിച്ച് കട്ട കെട്ടാതെ ഇളക്കി എടുക്കുക. ശേഷം 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ്‌ ചെയ്ത് ദോഷമാവിന്റെ കോൺസിസ്റ്റൻസിയിൽ എടുക്കണം. ഇനി ഒരു മീഡിയം ഫ്‌ളൈയിം ഇട്ട് കയ്യെടുക്കാതെ ഇളക്കി എടുക്കണം. പാനിൽ നിന്ന് വിട്ടുവരുന്ന പരുവമായാൽ ഫ്‌ളൈയിം ഓഫ്‌ ആക്കി വേറെ ഒരു പത്രത്തിലേയ്ക് ഇട്ട് 15 മിനിറ്റ് അടച്ചു വയ്ക്കാം. ശേഷം മാവ് ആ പത്രത്തിൽ ഇരുന്ന് മയപ്പെട്ട് വെന്തുവന്നിട്ടുണ്ടാകും. ഇനി അതിലേയ്ക് അര ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് മാവ് നല്ലപോലെ കുഴച്ചെടുക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിൽ ആയിരിക്കണം മാവ് ഉണ്ടാകേണ്ടത്. ഇനി സാധാരണ നമ്മൾ ചെയ്യും പോലെ ഇടിയപ്പം അച്ചിൽ ഇട്ട് ഇടിയപ്പം ഉണ്ടാക്കി 10 മിനിറ്റ് ആവിയിൽ വേവിച്ചെടുത്താൽ നല്ല പഞ്ഞിപോലുള്ള ഇടിയപ്പം തയ്യാർ.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →