മധുരമൂറും തേൻ മിഠായി ഉണ്ടാക്കാം

 

 

പഴയകാല ഓർമകളിലേയ്ക് കൊണ്ടുപോകുന്ന ഒന്നാണ് തേൻ മിഠായി. പണ്ടുകാലങ്ങളിൽ ഒക്കെ സ്കൂളുകളുടെ പരിസരങ്ങളിലെ കടകളിൽ സുലഭമായി കിട്ടുമായിരുന്നു തേൻ മിഠായി. ഇന്നും മാർക്കറ്റിൽ അവൈലബിൾ ആണ്. എങ്കിലും നമ്മുക്ക് ഈ തേൻ മിഠായി ഒന്ന് വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ.

 

അതിനായി നമ്മുക്ക് പച്ചരി വേണം. ഇഡ്ഡലി റൈസ് ആണ് ഏറ്റവും ഉത്തമം.250 ഗ്രാം ഇന്റെ ഒരു കപ്പിൽ ഇഡ്ഡലി റൈസ് ഉം കാൽ കപ്പ് ഉഴുന്നും നല്ലപോലെ കഴുകി 6 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ഇനി മിക്സിയുടെ ചെറിയ ജാറിലേയ്ക് കുതിർത്തുവച്ച അരിയും ഉഴുന്നും പിന്നെ 13 ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ലതുപോലെ അരയ്ക്കുക. ഇനി അത് ഒരു ബൗളിലേയ്ക് മാറ്റാം.അതിലേയ്ക് കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ഒരു നുള്ള് ഉപ്പും ചേർക്കാം.ഈ സമയത്തുതന്നെ റെഡ് ഫുഡ്‌ കളർ ഉം ചേർത്ത് മിക്സ്‌ ചെയ്യാവുന്നതാണ്.മാവ് ഒരു ക്രീമി ആയിരിക്കുന്ന പാകം ആണ് നമ്മുക്ക് വേണ്ടത്.

ഇനി പഞ്ചസാര ലായനി തയ്യാറാക്കാം. അതിനായി ഒന്നര കപ്പ് പഞ്ചസാര മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് പാനി ആക്കാം. പഞ്ചസാര പാനി വിരലിൽ എടുത്താൽ ഒന്ന് ഒട്ടിപ്പിടിക്കുന്ന രീതിയിൽ വന്നാൽ പഞ്ചസാര പാനിയുടെ പാകം ആയി. അതിലേയ്ക് അര ടീസ്പൂൺ നാരങ്ങ നീര് കൂടി ഒഴിക്കാം.

ശേഷം ഒരു പാൻ ചൂടാക്കി അതിലേയ്ക് ആവശ്യത്തിന് സൺഫ്ലവർ ഓയിൽ ഒഴിച്ച് ഒരു മീഡിയം ചൂടായാൽ അതിലേയ്ക് ചെറിയ ചെറിയ ബോളുകൾ ആയി മാവ് ഒഴിച്ച് വറുത്തുകൊരാം. വറുത്തു എടുത്ത ബോളുകൾ ചൂടാക്കി വച്ച പഞ്ചസാര പാനിയിലേക്ക് ഇട്ട് കൊടുത്ത് 20 മിനിറ്റിനു ശേഷം എടുക്കാവുന്നതാണ്. പഞ്ചസാര പാനിയിലേയ്ക് ബോളുകൾ ഇടുന്ന സമയത്ത് പാനി ചൂടായി ഇരിക്കാൻ ശ്രദ്ധിക്കുക.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →