ഓവൻ ഇല്ലാതെ ഒരു അടിപൊളി ബിസ്ക്കറ്റ് റെസിപ്പി

 

 

ബിസ്ക്കറ്റ് കഴിക്കാത്ത കുട്ടികൾ ഉണ്ടോ. എപ്പോഴും ബിസ്ക്കറ്റ് പുറത്ത് നിന്നും വാങ്ങാതെ നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുത്താലോ. നമ്മൾ ഗോതമ്പ് പൊടികൊണ്ടാണ് ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എന്നാൽ നമ്മുക്ക് നോക്കാം എങ്ങിനെ ആണ് ഈ സിമ്പിൾ ബിസ്ക്കറ്റ് തയ്യാറാക്കുന്നത് എന്ന്.

 

ഇതിനായി ഒരു വലിയ ബൗളിലേയ്ക് അര കപ്പ് റവ എടുക്കുക. അതിലേയ്ക് അതെ അളവിൽ തന്നെ ഗോതമ്പ് പൊടിയും ചേർക്കണം. ഇനി 3 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് മിക്സ്‌ ചെയ്യാം. ശേഷം 4 ടേബിൾ സ്പൂൺ ഡെഡിക്കേറ്റഡ് കോകോനട്ട് ഉം ചേർത്ത് മിക്സ്‌ ചെയ്യാം. ഇനി ഒരു ചെറിയ ബൗളിലേയ്ക് 4 ടേബിൾ സ്പൂൺ പാൽ ഉം അതിലേയ്ക് കാൽ കപ്പ് പഞ്ചസാര പൊടിച്ചതും ചേർത്ത് മിക്സ്‌ ചെയ്ത് ഈ മിക്സ്‌ ഗോതമ്പ് പൊടി റവ മിക്സ്‌ ഇലേയ്ക് ഒഴിച്ച് ഒരു നുള്ള് ഉപ്പും ഇട്ട് നല്ലപോലെ യോജിപ്പിച്ച് കുഴച്ചെടുക്കാം. ചപ്പാത്തി മാവിന്റെ പരുവം ആണ് വേണ്ടത്. കുഴയ്ക്കുമ്പോൾ വെള്ളം മിക്സ്‌ ചെയ്യരുത് പാൽ ഒഴിച്ചേ കുഴച്ചെടുക്കാവു.ഇനി മാവ് നല്ലപോലെ സോഫ്റ്റ്‌ ആവാൻ ഓയിൽ തടവി 5 മിനിറ്റ് മാറ്റി വെക്കുക.ശേഷം അതിലേയ്ക് 3 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കുഴച്ചെടുക്കാം. ഇനി ചപ്പാത്തി പലകയിൽ ഇട്ട് കട്ടിയായി പരത്തി എടുക്കാം. ശേഷം ഒരു അടപ്പ് വെച്ച് ബിസ്ക്കറ്റ് ഇനെ ഷേപ്പ് ചെയ്ത് ഒരു ഫോർക് കൊണ്ട് ഡിസൈൻ ചെയ്ത് മാറ്റാം. ഒരു പ്ലേറ്റ് ഇൽ ഓയിൽ തടവി വേണം പരത്തി വെച്ച ബിസ്ക്കറ്റ് ഉകൾ മാറ്റി എടുക്കാൻ.

 

ഇനി ബിസ്ക്കറ്റ് വറുത്തു കോരാൻ ഒരു പാനിൽ ഓയിൽ ചൂടാക്കി നല്ലപോലെ തിളച്ച ഓയിലിലേയ്ക് ബിസ്ക്കറ്റ് ഉകൾ ഇട്ട് ലോ ഫ്‌ളൈയിം ഇൽ വറുത്തെടുക്കാം..ഇപ്പോൾ നമ്മുടെ നല്ല കിടിലൻ ബിസ്ക്കറ്റ് തയ്യാർ.. എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →