മാഷ്മല്ലോ വീട്ടിൽ ഉണ്ടാക്കാം സിമ്പിൾ ആയി

 

 

മാഷ്മല്ലോ നമ്മൾ കടയിൽ നിന്നാണ് വാങ്ങാറ്. എന്നാൽ കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. നമ്മൾ ഇന്ന് പരിചയപെടുന്നത് മാഷ്മല്ലോ റെസിപ്പി ആണ്. എന്നാൽ നമ്മുക്ക് നോക്കാം എങ്ങിനെ ആണ് മാഷ്മല്ലോ ഉണ്ടാക്കുന്നത് എന്ന്.

 

ഇതിനായി രണ്ട് ചേരുവകൾ മിക്സ്‌ ചെയ്ത് പൊടി ആയി വയ്ക്കേണ്ടതുണ്ട്. മാഷ്മല്ലോ സെറ്റ് ചെയ്യുന്ന സമയത്ത് ഈ പൊടി വിതറിയാലേ അത് കട്ട്‌ ചെയ്യാനും പത്രത്തിൽ നിന്ന് വിടുവിച്ചു വരാനും സാധിക്കു. അതിനായി കാൽ കിലോ പഞ്ചസാര പൊടിയും അതെ അളവിൽ തന്നെ കോൺഫ്ളർ പൊടിയും ഒരു അരിപ്പയിൽ കൂടി അരിച്ചു മിക്സ്‌ ആക്കി എടുക്കുക. ഇനി ഈ മിക്സ്‌ മാഷ്മല്ലോ സെറ്റ് ചെയ്യാനുള്ള പത്രത്തിൽ ഓയിൽ തടവി അതിലേയ്ക് നല്ലപോലെ ഈ ഈ മിക്സ്‌ ചേർത്ത് കൊടുക്കാം. മാഷ്മല്ലോ സെറ്റ് ചെയ്തുകഴിഞ്ഞാൽ വിട്ടുവരനാണ് ഇങ്ങനെ ചെയ്യുന്നത്.

 

ഇനി മാഷ്മല്ലോ ഉണ്ടാക്കാൻ തുടങ്ങാം. അതിനായി 2 ടേബിൾ സ്പൂൺ ജലറ്റിന് ഒരു ബൗളിൽ എടുത്ത് അര കപ്പ് ഇളം ചൂടുള്ള വെള്ളം ഒഴിച്ച് നല്ലപോലെ യോജിപ്പിച്ച് മാറ്റിവെക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേയ്ക് ഒരു കപ്പ് പഞ്ചസാരയും അര കപ്പ് വെള്ളവും ചേർത്ത് പാനിയക്കണം. പഞ്ചസാര ലായനിയുടെ കറക്റ്റ് പാകം എന്നുവച്ചാൽ ഒരു ബൗൾ വെള്ളത്തിലേയ്ക് കുറച്ചു പാനി ഇറ്റിച്ചു ഒഴിച്ചാൽ ചെറിയ സോഫ്റ്റ്‌ ആയ ബോൾ പോലെ വരണം. അതാണ്‌ ഇതിന്റെ കറക്റ്റ് പാകം എന്നുപറയുന്നത്. ഇനി അതിലേയ്ക് കാൽ ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് ഫ്‌ളൈയിം ഓഫ്‌ ചെയ്യാം. പഞ്ചസാര ലായനി ആക്കുമ്പോൾ മീഡിയം ഫ്‌ളൈയിം ഇൽ ആണ് വെക്കേണ്ടത്.ഇനി നമ്മൾ ഉണ്ടാക്കി വച്ച ജലറ്റിന് മിക്സ്‌ ചേർത്ത് നല്ലപോലെ യോജിപ്പിച്ച് മറ്റൊരു വലിയ ബൗളിലേയ്ക് മാറ്റാം. ഇനി ചെറുചൂടോടുകൂടി തന്നെ ഹൈ സ്പീഡിൽ ഒന്ന് ബീറ്റർ വച്ച് ബീറ്റ് ചെയ്ത് വെള്ളനിറത്തോടും ഒരു ക്രീമി തിക്ക് കോൺസിസ്റ്റൻസി ആകുന്ന വരെയും ബീറ്റ് ചെയ്യാം. ഇനി അതിൽ നിന്ന് പകുതി മാറ്റി വച്ച് ഒരു പകുതിയിലേയ്ക് വാനില എസ്സെൻസും ചേർത്ത് ഒന്നൂടി ബീറ്റ് ചെയ്യാം. ഇനി ആ ലയർ നമ്മൾ സെറ്റ് ചെയ്തുവച്ച പത്രത്തിലെക്ക് ഒഴിക്കാം. ബാക്കി പകുതിയിൽ നമ്മൾ ചേർക്കുന്നത് റെഡ് ഫുഡ്‌ കളർ ആണ്. അതുംകൂടി ബീറ്റ് ചെയ്ത് നേരത്തെ ഒഴിച്ചതിന്റെ മുകളിലേയ്ക് ഒഴിക്കാം. ഇനി ഒരു 6 മണിക്കൂർ സെറ്റ് ആകാൻ ഫ്രിഡ്ജ് ഇൽ വക്കുക. ഫ്രീസറിൽ വെക്കരുത്.6 മണിക്കൂറിനു ശേഷം മാഷ്മല്ലോ റെഡി. നമ്മൾ ഉണ്ടാക്കി വെച്ച പൊടി മുകളിലും ഒക്കെ തൂവി വേണം പത്രത്തിൽ നിന്നും വിടുവിച്ചു എടുക്കാൻ. കത്തിയിൽ ഓയിൽ തടവി ഈ പൊടി ഇട്ടിട്ട് വേണം കട്ട്‌ ചെയ്യാൻ. എന്നാലേ ഒട്ടിപ്പിടിക്കാതിരിക്കു. അങ്ങനെ നമ്മുടെ സ്വദിഷ്ട്ടമായ മാഷ്മല്ലോ റെഡി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →