ഈ ചട്‌നി ഉണ്ടെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയില്ല 😋

 

 

ഇഡ്ഡലിയുടെയും ദോശയുടെയും ചോറിന്റെയും എന്തിന് ബിരിയാണിയുടെ കൂടെ പോലും കഴിക്കാവുന്ന ഒരു ചട്‌നി ആണ് നമ്മൾ ഇന്ന് പരിചയപെടുന്നത്.

മധുരവും പുളിയും എരിവും ആയിട്ടുള്ള ഈ ചട്‌നി സൂപ്പർ ടേസ്റ്റ് ഇൽ എങ്ങിനെയാണ് ഉണ്ടാക്കാൻ പറ്റുക എന്ന് നമ്മുക്ക് നോക്കാം.

 

അതിനായി ഒരു പാൻ ചൂടാക്കി അതിലേയ്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അതിലേയ്ക് 11 വറ്റൽ മുളകും 5 കാശ്മീരി വറ്റൽ മുളകും ചേർത്ത് ഒന്ന് ഫ്രൈ ചെയ്ത് മാറ്റി വയ്ക്കുക. ആ വെളിച്ചെണ്ണയിൽ തന്നെ കാൽ ടീസ്പൂൺ മല്ലിയും കാൽ ടീസ്പൂൺ ഉലുവയും അര ടീസ്പൂൺ പരിപ്പും ചേർത്ത് ഇളക്കി അതിലേയ്ക് 10 അല്ലി വെളുത്തുള്ളിയും 20 അല്ലി ചെറു ഉള്ളിയും ഒരു തണ്ട് കറിവേപ്പിലയും അതിലേയ്ക് 2 മീഡിയം സവാള അരിഞ്ഞതും 2മീഡിയം തക്കാളി അരിഞ്ഞതും ചേർത്ത് ഇളക്കി നല്ലപോലെ വഴറ്റുക. ഈ സമയത്ത് ഉപ്പ് ഇടാൻ മറക്കണ്ട കേട്ടോ.അടച്ചു വച്ച് നല്ലപോലെ ഇളക്കി കഴിഞ്ഞ് വഴണ്ടുവന്നാൽ അതിലേയ്ക് ഒരു ചെറിയ കഷ്ണം ശർക്കര ചേർക്കാം. അതൊന്നു യോജിച്ചുവന്നാൽ ഫ്‌ളൈയിം ഓഫ്‌ ചെയ്ത് ഒന്ന് തണുക്കാൻ വയ്ക്കാം. തണുത്തുകഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേയ്ക് ഇട്ട് അതിന്റെ കൂടെ നമ്മൾ ഫ്രൈ ചെയ്തുവച്ച വറ്റൽ മുളകുകളും കൂടെ ഇട്ട് അരച്ച് എടുക്കാം. വെള്ളം ഒഴിക്കേണ്ട ആവശ്യം ഇല്ല.

 

ശേഷം ഒരു പാൻ ചൂടാക്കി അതിലേയ്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉഴുന്ന് പരിപ്പും പൊട്ടിച്ചു കറിവേപ്പിലയും ഇട്ടതിനുശേഷം അരച്ചുവച്ച ചട്‌നി ഇട്ട് വഴറ്റി എടുക്കാം. ഈ സമയത്തു ഉപ്പിന്റെ പാകം നോക്കി കറക്റ്റ് ചെയ്യാവുന്നതാണ്.ചട്‌നിയുടെ കളർ മാറി വരുമ്പോൾ അതിലേയ്ക് ഒരു പൊടിക്ക് കായം പൊടി ചേർത്ത് ഇളക്കാം. ഇപ്പോൾ നമ്മുടെ സ്വദിഷ്ട്ടമായ ചട്‌നി തയ്യാർ. എല്ലാവരും തയ്യാറാക്കി നോക്കു.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →