റവകൊണ്ട് പഞ്ഞിപോലൊരു അപ്പം

 

കുട്ടികൾക്കൊക്കെ വളരെ ഇഷ്ട്ടമാകുന്ന ഒരു റെസിപി ആണ് ഇന്ന് പരിചയപെടുന്നത് റവ കൊണ്ട് പഞ്ഞി പോലൊരു അപ്പമാണ് ഉണ്ടാക്കുന്നത്. എന്നാൽ നമ്മുക്ക് നോക്കാം എങ്ങിനെ ആണ് ഉണ്ടാക്കുന്നത് എന്ന്

 

ആദ്യമായി നമ്മുക്ക് ഒരു വലിയ ബൗളിലേയ്ക് ഒരു കപ്പ് മൈദ എടുക്കുക. അതിലേയ്ക് അര കപ്പ് റവ, അര കപ്പ് പഞ്ചസാര കാൽ ടീസ്പൂൺ ബേക്കിന് സോഡാ, ഒരു നുള്ള് ഉപ്പ് എന്നിവ യോജിപ്പിച്ച് ഇളം ചൂടുവെള്ളം കുറേശെ കുറേശെ ആയി ഒഴിച്ച് കട്ട കെട്ടാതെ ഇളക്കി അൽപ്പം കട്ടിയിൽ അപ്പത്തിന്റെ മാവ് ഉണ്ടാക്കി എടുക്കുക. ഇനി മിക്സ്‌ ചെയ്ത അപ്പത്തിന്റെ മാവ് 20 മിനിറ്റ് അടച്ചു വെക്കുക.

 

ഇനി 20 മിനിറ്റ് ഇന് ശേഷം അല്പം കുഴിയുള്ള ചീനച്ചട്ടിയിലേയ്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ അല്പം കൂടുതൽ ആയാലേ ഒഴിക്കുന്ന മാവ് നല്ലപോലെ പൊങ്ങി അപ്പം കറക്റ്റ് ആയി കിട്ടുകയുള്ളു. ഇനി ഒരു കുഴിയൻ കയിലിൽ മാവ് കോരി തിളച്ച എണ്ണയിലേയ്ക് ഒഴിക്കാം. ഇത് ഒരു മീഡിയം ഫ്ളൈമിൽ ചൂടാക്കി പൊള്ളച്ചു വന്നാൽ അപ്പം തിരിച്ചു ഇട്ട് വറുത്തുകൊരാം. അങ്ങനെ നമ്മുടെ സ്പെഷ്യൽ അപ്പം തയ്യാർ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം അടിപൊളി ടേസ്റ്റ് ആണ് എല്ലാവരും ട്രൈ ചെയ്തുനോക്കുക.

 

Thanath Ruchi

Similar Posts