അവിലും ശർക്കരയും കൊണ്ടൊരു നാലുമണി പലഹാരം
ഇന്ന് നമ്മൾ പരിചയപെടുന്നത് അവിലും ശർക്കരയും കൊണ്ട് കിടിലൻ നാലുമണി പലഹാരമാണ്. ഒരു മധുര പലഹാരം ആണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ പലഹാരം എങ്ങിനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ഇതിനായി ഒരു കപ്പ് അവിൽ വറുത്തെടുക്കണം. അത് മാറ്റി വെക്കാം. ഇനി 2 നേന്ത്രപ്പഴം ചെറുതായി അരിഞ്ഞു അത് നെയ്യിൽ വറുത്തെടുക്കാം. അടുത്തതായി തേങ്ങ ചിരവിയതാണ് വേണ്ടത് അതും ഒന്ന് ഫ്രൈ ആക്കി എടുക്കാം. തേങ്ങയുടെ വെള്ളം വറ്റിയാൽ മാത്രം മതിയാകും.ഇനി നമ്മുക്ക് ശർക്കര പാനി തയ്യാറാക്കാം. അതിനായി 5 അച്ച് ശർക്കര കാൽ ഗ്ലാസ് വെള്ളം ഉപയോഗിച്ച് പാനി ആക്കി വെക്കാം. ഇനി കുറച്ചു കശുവണ്ടി, കടലപരിപ്പ്, കപ്പലണ്ടി, മുന്തിരി എന്നിവ നെയ്യിൽ വറുത്തുകൊരാം.
ഇനി പലഹാരം ഉണ്ടാക്കാൻ ആരംഭിക്കാം. ആദ്യം ഒരു പാൻ ചൂടാക്കി ഉണ്ടാക്കി വെച്ച ശർക്കര പാനിയും തേങ്ങ വറുത്തെടുത്തതും അവിലും നട്സിന്റെ മിക്സ് ഉം ഫ്രൈ ചെയ്തുവച്ച പഴവും ഒരു നുള്ള് ഉപ്പും കൂടെ ചേർത്ത് മീഡിയം ഫ്‌ളൈയിം ഇൽ യോജിപ്പിച്ച് വരട്ടി എടുത്താൽ നമ്മുടെ കിടിലൻ നാലുമണി പലഹാരം റെഡി. നല്ല മണവും ഗുണവും രുചിയും ഉള്ള ഈ പലഹാരം എല്ലാവരും ട്രൈ ചെയ്തുനോക്കുക.
