വൈകുന്നേരത്തെ ചായയ്ക്കു ഒരു സ്പെഷ്യൽ പലഹാരം ആയാലോ

 

 

ചായയ്ക്കു ഒപ്പം കൂട്ടാൻ ഒരു സ്പെഷ്യൽ പലഹാരം ആയാലോ. ഇത് ഒരു മധുരമുള്ള പലഹാരം ആണ്. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം. എന്നാൽ നമ്മുക്ക് നോക്കാം എങ്ങിനെ ആണ് തയ്യാറാക്കുന്നത് എന്ന്.

 

ആദ്യം ശർക്കര പാനി ഉണ്ടാക്കി വെക്കണം. അതിലേക്കായി 4 അച്ച് ശർക്കര അല്പം വെള്ളം ഒഴിച്ച് പാനി ആക്കി വെക്കണം. ശേഷം നമ്മുക്ക് ഇതിലേയ്ക് ഉള്ള മിക്സ്‌ തയ്യാറാക്കാം. അതിനായി 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ /നെയ്യ് ഒഴിച്ച് ചൂടാക്കി അതിലേയ്ക് തേങ്ങാക്കൊത്ത് ഉം നേന്ത്രപ്പഴം ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി എടുക്കുക.

 

ഇനി മാവ് തയ്യാറാക്കാം. ഇതിനായി ഗോതമ്പ് പൊടി ആണ് നമ്മൾ എടുക്കുന്നത്. ഒരു ബൗളിലേയ്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി യും അതിലേയ്ക് കാൽ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും അൽപ്പം ഉപ്പും കാൽ ടീസ്പൂൺ ചെറിയ ജീരകവും പാനി ആക്കി വെച്ച ശർക്കര ലായനിയും ലേശം തേങ്ങ ചിരകിയതും അല്പം വെള്ളവും ഒഴിച്ച് മാവാക്കി വെക്കുക. ലൂസ് അല്ലാത്തതും എന്നാൽ കട്ടി കൂടുതൽ ഇല്ലാത്തതും ആയ പാകത്തിനാണ് മാവ് തയ്യാറാക്കേണ്ടത്. ഇനി അതിലേയ്ക് മൂപ്പിച്ചുവച്ച തേങ്ങ കൊത്ത് ഉം പഴവും ഉള്ള മിക്സ്‌ പകുതി ഇട്ടുകൊടുക്കാം.ബാക്കി പകുതി നമ്മുക്ക് അപ്പം തയ്യാറാക്കുമ്പോൾ മുകളിൽ വിതറാൻ ഉള്ളതാണ്. ഇനി അടി കുഴിഞ്ഞ ചീനച്ചട്ടിയിലേയ്ക് അലപം വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ മാവ് ഒഴിച്ച് അതിന്റെ മുകളിലേയ്ക് അല്പം ഫില്ലിംഗ് ഉം ഇട്ട് അടച്ചു വെച്ച് ലോ ഫ്‌ളൈയിം ഇൽ 5 മിനിറ്റ് വേവിച്ചു എടുത്താൽ നല്ല അടിപൊളി പലഹാരം തയ്യാർ..

Thanath Ruchi

Similar Posts