ബ്രേക്ക്ഫാസ്റ്റിനു അല്പം മാറി ചിന്തിച്ചാലോ ഒരു സ്പെഷ്യൽ റെസിപ്പി

 

 

നമ്മുടെ ബ്രേക്ഫാസ്റ് ഇന് എപ്പോഴും പതിവ് വിഭവങ്ങൾ തന്നെ ആയിരിക്കും. എന്നാൽ നമ്മുക്ക് അതിൽ നിന്ന് കുറച്ചു മാറി ചിന്തിച്ചാലോ. അതും വളരെ ഈസി ആയി ഉണ്ടാക്കാൻ പറ്റിയാൽ പിന്നെ വളരെ സന്തോഷം. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയാലും വളരെ സ്വാദ് ഉള്ള വിഭവമാണിത്. എന്നാൽ നമ്മുക്ക് നോക്കാം എങ്ങിനെ ആണ് ഈ വിഭവം തയ്യാറാക്കുന്നത് എന്ന്.

 

ഇതിൽ മെയിൻ ആയി വേണ്ടത് റവയും തേങ്ങ ചിരകിയതും ആണ്. റവ ഒരു കപ്പും തേങ്ങ ചിരകിയത് അര കപ്പും ആണ് എടുക്കേണ്ടത്. ഇതൊരു മിക്സി ജാറിലേയ്ക് ഇട്ടിട്ട് അതിലേയ്ക് 3 ടേബിൾ സ്പൂൺ ചോറും (അല്ലെങ്കിൽ വെളുത്ത അവിൽ ആയാലും മതി ) പിന്നെ ഒരു ടീസ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ് ഉം അര കപ്പ് വെള്ളവും കൂടെ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഇനി ഈ മിക്സ്‌ അര മണിക്കൂർ അടച്ചു മാറ്റി വെക്കുക.

 

അര മണിക്കൂറിനു ശേഷം പൊന്തി വന്ന മാവിലേയ്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.അധികം കട്ടി ആയിട്ടുണ്ടെങ്കിൽ ലേശം വെള്ളം കൂടെ ചേർക്കാവുന്നതാണ്. ഇനി ഇത് നമ്മൾ ഉണ്ടാക്കുന്നത് ഉണ്ണിയപ്പച്ചട്ടിയിലാണ്. ഓരോന്നിലേയ്ക്കും അൽപ്പം മാവ് ഒഴിച്ച് 3 മിനിറ്റ് അടച്ചു വെച്ച് വേവിച്ചെടുത്താൽ നമ്മുടെ സ്പെഷ്യൽ ബ്രേക്ഫാസ്റ് റെസിപ്പി തയ്യാർ.

Thanath Ruchi

Similar Posts