കറുമുറെ കടിക്കാൻ പപ്പട മുറുക്ക് ഉണ്ടാക്കിയാലോ

 

 

മുറുക്ക് കറുമുറെ കടിക്കാൻ ആർക്കാണ് ഇഷ്ട്ടമല്ലാത്തത്.വൈകുന്നേരം ഒരു ഗ്ലാസ്‌ ചായയും ഒരു മുറുക്കും കൂടെ ഉണ്ടെങ്കിൽ പിന്നെ വൈകുന്നേരം കുശാലായി. എന്നാൽ പിന്നെ ഈ പപ്പടമുറുക്ക് എങ്ങിനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ

 

ഇതിനായി ഒരു അഞ്ചു പപ്പടം ആദ്യം തന്നെ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം. വലുതാണെങ്കിൽ 5 എണ്ണവും ചെറുതാണെങ്കിൽ 6 എണ്ണവും എടുക്കാം. ഇനി ഒരു ബൗളിലേയ്ക് ഒരു കപ്പ് അരിപൊടി എടുക്കുക. അതിലേയ്ക് അര കപ്പ് പൊരി കടല പൊടിച്ചത് ചേർക്കാം, അല്പം ഉപ്പും കൂടി ചേർത്തുകൊടുക്കാം ഈ സമയത്ത്. ഇനി ഒന്നര ടേബിൾ സ്പൂൺ എള്ള് ചേർക്കാം കൂടെ തന്നെ 1 ടീസ്പൂൺ ജീരകം കൂടെ ചേർക്കണം. ശേഷം അതിലേയ്ക് കുതിർത്തുവച്ച പപ്പടം അരച്ച് ചേർക്കാം. ഇനി അതിലേയ്ക് കുറേശെ വെള്ളം ചേർത്ത് കട്ടിയായി കുഴച്ചെടുക്കാം.

 

ഇനി ഒരു പ്ലേറ്റ് ഇൽ എണ്ണ തടവി, കുഴച്ചെടുത്ത മിക്സ്‌ മുറുക്ക് ഉണ്ടാക്കാനുള്ള അച്ചിലേയ്ക് ഇട്ട് പ്ലേറ്റ് ഇലേയ്ക് മുറുക്കിന്റെ ആകൃതിയിൽ ഉണ്ടാക്കി വെക്കുക. ഈ സമയത്ത് വെളിച്ചെണ്ണ ചൂടാക്കാൻ വെച്ച്, നല്ലപോലെ ചൂടാകുമ്പോൾ മുറുക്ക് വെളിച്ചെണ്ണയിലേയ്ക് ഇട്ട് വറുത്തുകൊരാം. ഈ അളവിൽ മാവ് എടുത്താൽ 12 മുറുക്ക് വരെ ഉണ്ടാക്കാം. എല്ലാവരും ട്രൈ ചെയ്ത് നോക്കണേ.

Thanath Ruchi

Similar Posts