അരിപൊടി കൊണ്ട് ഒരു ഹെൽത്തി റെസിപ്പി

 

 

ഇന്ന് അരിപൊടി കൊണ്ട് ഉണ്ടാക്കുന്നത് വെറൈറ്റി കൊഴുക്കട്ട ആണ്. അല്പം എരിവ് ഉള്ള കൊഴുക്കട്ട ആണ്. വളരെ ടേസ്റ്റി ആയ ഈ കൊഴുക്കട്ട ബ്രേക്ഫാസ്റ് ആയും സ്നാക്ക്സ് ആയും ഡിന്നറിനായും ഉപയോഗിക്കാം. തേങ്ങ ചട്‌നിയുടെ കഴിക്കാൻ വളരെ സ്വാദ് ആണ്. നമ്മുക്ക് നോക്കാം എങ്ങിനെയാണ് ഈ വെറൈറ്റി കൊഴുക്കട്ട തയ്യാറാക്കുന്നത് എന്ന്.

 

ഇതിനായി ഒരു കപ്പ് വറുത്ത പത്തിരി പൊടി ആണ് എടുക്കേണ്ടത്. ആദ്യമായി ഒരു പാൻ എടുത്ത് അതിലേയ്ക് കുറച്ചു നല്ലെണ്ണ ഒഴിക്കണം. നല്ലെണ്ണ ആണ് ഈ കൊഴുക്കട്ട ഉണ്ടാക്കാൻ നല്ലത്. ഇനി നല്ലെണ്ണയിലേയ്ക് 2 ടേബിൾ സ്പൂൺ കടുക് ഇടണം. ഇനി ഒരു ടേബിൾ സ്പൂൺ ഉഴുന്ന് പരിപ്പും ഇട്ട് ഒന്ന് ബ്രൗൺ കളർ ആവുന്ന വരെയും വറുത്തെടുക്കുക. ഇനി അതിലേയ്ക് 12 ഉള്ളി വട്ടത്തിൽ അരിഞ്ഞതും കൂടെ ഇട്ട് ഒന്ന് ഇളക്കി എടുക്കാം. ശേഷം കറിവേപ്പില അരിഞ്ഞതും 4 വറ്റൽ മുളക് ചെറുതായി അരിഞ്ഞതും കൂടെ ചേർത്ത് ഒന്ന് കളർ മാറുന്നവരെയും ഇളക്കി എടുക്കണം. ഇതിന്റെ കൂടെ തന്നെ ലേശം ഉപ്പും ചേർക്കാം. ഇനി ഒരു കപ്പ് അരിപൊടിയ്ക് ഒന്നര കപ്പ് വെള്ളം ആണ് എടുക്കേണ്ടത്. ഇനി ഒന്നര കപ്പ് വെള്ളം ഈ മിക്സ്‌ ഇലേയ്ക് ഒഴിക്കാം. ഒന്ന് തിളച്ചു വരുമ്പോൾ ഉപ്പിന്റെ പാകം നോക്കി കറക്റ്റ് ചെയ്യാം. ഇനി അതിലേയ്ക് ഒരു കപ്പ് അരിപൊടി ചേർത്ത് ഇളക്കി യോജിപ്പിക്കാം.

 

അല്പം തണുത്ത മിക്സ്‌ ചെറു ചൂടോടുകൂടി ചെറിയ ഉരുളകളായി മാറ്റാം. ഇനി ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് ഒന്ന് തിളപ്പിച്ച്‌ അതിലേയ്ക് ഈ കൊഴുക്കട്ട ബോൾസ് ഇട്ട് ആവിയിൽ മീഡിയം ഫ്‌ളൈയിം ഇൽ 15 മിനിട്ടോളാം വേവിച്ചു എടുക്കണം. ഇപ്പൊ നമ്മുടെ സ്പെഷ്യൽ കൊഴുക്കട്ട തയ്യാർ. തേങ്ങ ചട്‌നി കൂടെ ഉണ്ടെങ്കിൽ വേറെ ലെവൽ. എല്ലാവരും ട്രൈ ചെയ്തു നോക്കുക

Thanath Ruchi

Similar Posts