അടിപൊളിയായി കിണ്ണത്തപ്പം ഉണ്ടാക്കാം

 

 

കിണ്ണത്തപ്പം എല്ലാവർക്കും ഇഷ്ട്ടമാണ്. പക്ഷെ ചിലപ്പോഴൊക്കെ കിണ്ണത്തപ്പം ഉണ്ടാക്കുമ്പോൾ അത് അത്ര സോഫ്റ്റ്‌ ആയി കിട്ടാറില്ല. ഇന്ന് നമ്മൾ നല്ല സോഫ്റ്റ്‌ ആയിട്ടുള്ള കിണ്ണത്തപ്പം ആണ് ഉണ്ടാക്കുന്നത്. നമ്മുക്ക് എങ്ങിനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

അതിനായി നമ്മുക്ക് ആദ്യം വേണ്ടത് ഒരു ബൗളിലേയ്ക് അര കപ്പ് നൈസ് ആയിട്ടുള്ള വറുത്ത അരിപൊടി ആണ്. ഇനി അതിലേയ്ക് അര കപ്പ് ചൂടുവെള്ളം കൂടെ ഒഴിച്ച് മിക്സ്‌ ചെയ്ത് എടുക്കണം. ഇനി അതിലേയ്ക് ഒരു കപ്പ് തേങ്ങ പാൽ കുറേശെ ആയി ഒഴിച്ച് യോജിപ്പിക്കണം. തേങ്ങാപ്പാൽ നല്ലപോലെ കട്ടി ഉള്ളതായിരിക്കണം. ഇത് ദോശ മാവിനെക്കാളും ലൂസ് ആയുള്ള പാകത്തിനാണ് എടുക്കേണ്ടത്. ഇനി ഒന്ന് മിക്സിയിൽ മാവ് അടിച്ചെടുക്കേണ്ടതുണ്ട്. മാവ് മിക്സിയുടെ ജാറിലേയ്ക് ഒഴിച്ച് അതിലേയ്ക് ഒരു മുട്ടയുടെ വെള്ള,2 നുള്ള് ജീരകം, അര ടീസ്പൂൺ ഏലയ്ക്ക,5 ടേബിൾ സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് അരച്ചെടുക്കുക. ഇനി ഈ മാവ് 15 മിനിറ്റ് ഒന്ന് അടച്ചു വയ്ക്കുക. ശേഷം ഒരു പരന്ന പാത്രത്തിൽ നെയ്യ് തടവി അര ഇഞ്ചു കനത്തിൽ മാവ് ഒഴിച്ച് 15 മിനിറ്റ് ആവിയിൽ വേവിച്ചു എടുക്കുക.

വേവിച്ചു മാറ്റിയ കിണ്ണത്തപ്പം തണുത്തതിന് ശേഷം മുറിച്ചെടുത്തു ഉപയോഗിക്കാം.

Thanath Ruchi

Similar Posts