ഈ മാമ്പഴകാലത്ത് മാമ്പഴം കൊണ്ടൊരു അടിപൊളി വിഭവം

 

മാമ്പഴം എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്നാണ്. ഇന്ന് നമ്മൾ പരിചയപെടുന്നത് മാമ്പഴം കൊണ്ടുള്ള ഒരു മധുരം ആണ്. മംഗോ ഡിലൈറ്റ് ആണ് ഉണ്ടാക്കുന്നത്. വളരെ സ്വാദേറിയ ഒന്നാണ് മംഗോ ഡിലൈറ്റ്. എന്നാൽ നമ്മുക്ക് നോക്കാം എങ്ങിനെ ആണ് അത് ഉണ്ടാക്കുന്നത് എന്ന്.

 

അതിന് ആദ്യമായി വേണ്ടത് 1കിലോ മാമ്പഴം അറിഞ്ഞതാണ്. നാര് ഇല്ലാത്ത മാമ്പഴം ആണ് വേണ്ടത്. അങ്ങനെ അരിഞ്ഞു വച്ച മാമ്പഴം നമ്മൾ അര കപ്പ് വെള്ളവും കൂടെ ചേർത്ത് അരച്ചെടുക്കണം.അത് മാറ്റി വയ്ക്കാം.ശേഷം കാൽ ടേബിൾ സ്പൂൺ കോൺഫ്ളർ അര കപ്പ് വെള്ളത്തിൽ മിക്സ്‌ ചെയ്ത് കട്ട കളഞ്ഞു എടുക്കുക. ഇനി അരച്ചുവച്ച മംഗോ പ്യൂരി ഒരു അടി കട്ടിയുള്ള പാത്രത്തിലേയ്ക് ഇട്ട് തിളപ്പിച്ചെടുക്കണം. തിളയ്ക്കുന്ന സമയത്ത് അതിലേയ്ക് ആവശ്യത്തിന് അനുസരിച് പഞ്ചസാര ചേർക്കണം. ഹൈ ഫ്‌ളൈയിം ഇൽ ഇട്ട് വേണം തിളപ്പിക്കാൻ. ഇനി കുറുകി വന്നാൽ മീഡിയം ഫ്‌ളൈയിം ആക്കി കോൺഫ്ളർ മിക്സ്‌ ചേർത്ത് നന്നായി യോജിപ്പിക്കാം. ഇനി കയ്യെടുക്കാതെ ഇളക്കണം.

 

കുറുകി വരുന്നത് അനുസരിച് അര ടേബിൾ സ്പൂൺ വീതം ഡാൽഡ ചേർക്കാം. ചേർത്ത് നല്ലപോലെ ഇളക്കി കുറുകി പാത്രത്തിൽ നിന്ന് വിട്ട് വരുമ്പോൾ നമ്മൾ മംഗോ ഡിലൈറ്റ് തയ്യാറാക്കി സെറ്റ് ചെയ്യാനുള്ള ഒരു പത്രത്തിലേയ്ക് അല്പം നെയ്യ് തടവി അതിലേയ്ക് ഈ മിക്സ്‌ ചേർത്ത് ഒന്ന് സെറ്റ് ആക്കി കൊടുക്കുക. ഒരു സ്പൂൺ ഇൽ നെയ്യ് തടവി സ്പ്രെഡ് ചെയ്ത് എടുക്കാം. ഇനി 3 മണിക്കൂർ സെറ്റ് ചെയ്യാൻ വെക്കണം. ശേഷം മോൾഡിൽ നിന്ന് അടർത്തി മാറ്റി കട്ട്‌ ചെയ്ത് എടുക്കാം. നമ്മുടെ കിടിലൻ മംഗോ ഡിലൈറ്റ് തയ്യാറായി. ഇനി അതിലേയ്ക് തേങ്ങ ക്രഷ് ചെയ്തത് ചേർത്ത് അലങ്കരിക്കാം.

Thanath Ruchi

Similar Posts