കോട്ടയം സ്റ്റൈൽ ബീഫ് ഉലത്തിയത്

 

 

ഇന്ന് നമ്മൾ പരിചയപെടുന്നത് നല്ല നാടൻ രീതിയിൽ ബീഫ് ഉലത്തിയത് തയ്യാറാക്കുന്ന വിധമാണ്. എന്നാ നമ്മുക്ക് നല്ല അടിപൊളി ബീഫ് ഉലത്തിയത് എങ്ങിനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

 

നമ്മൾ ബീഫ് ഉലാത്തിയത് ഉണ്ടാക്കാൻ എടുക്കുന്നത് ഒരു കിലോ ബീഫ് ആണ്.ആദ്യം ബീഫ് അര മണിക്കൂർ മസാല പുരട്ടി വയ്ക്കേണ്ടതുണ്ട്. അതിനായി വൃത്തി ആയി കഴുകിയ ബീഫിലേയ്ക് 4 കീറിയ പച്ചമുളകും മുക്കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും ആവശ്യത്തിന് ഉപ്പും ഒരു തുടം വെളുത്തുള്ളിയും. ഒരു കൈ വിരൽ വലുപ്പത്തിന് ഇഞ്ചിയും 2 ടേബിൾ സ്പൂൺ മീറ്റ് മസാലയും കൂടി ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കണം. ഈ സമയത്തിന് നമ്മുക്ക് കുറച്ചു നാളികേരം ചെറുതായി അരിഞ്ഞത് വറുത്തുകൊരാം.അര മണിക്കൂറിനു ശേഷം കുക്കറിലേയ്ക് മസാല പുരട്ടി വച്ച ബീഫ് ഇട്ട് മീഡിയം ഫ്ളൈമിൽ 6 വിസിൽ അടിച്ചു വേവിച്ചു മാറ്റി വയ്ക്കുക. ഇനി മസാല തയ്യാറാക്കാം. ഒരു അടി കട്ടിയുള്ള പാത്രത്തിലേയ്ക് വെളിച്ചെണ്ണ ഒഴിച്ച് അതിലേയ്ക് 4 മീഡിയം വലുപ്പം ഉള്ള സവാള അരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റുക. ഉപ്പു ഇടുമ്പോൾ ശ്രദ്ധിക്കുക. നമ്മൾ ഉപ്പ് ചെറുതാണ് ബീഫ് വേവിച്ചത് അതുകൊണ്ട് അതിനനുസരിച്ചു വേണം ഉപ്പ് ചേർക്കാൻ. ഇനി മസാലകൾ ചേർത്ത് തുടങ്ങാം. ആദ്യം ഒരു ടേബിൾ സ്പൂൺ മുളക്പൊടി മുക്കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി 2 ടേബിൾ സ്പൂൺ മീറ്റ് മസാല 3 ടേബിൾ സ്പൂൺ മല്ലിപൊടി എന്നിവ ചേർത്ത് പച്ചമണം പോകുന്ന വരെയും ഇളക്കണം. ഒന്ന് വഴണ്ട് വന്നാൽ അതിലേയ്ക് വേവിച്ചുവച്ച ബീഫ് ചേർത്ത് വെള്ളം വറ്റിച്ചു വരട്ടി തുടങ്ങാം. ഇതിനിടയിൽ ആവശ്യമായ കുരുമുളക് പൊടിയും തേങ്ങ വറുത്തു കോരിയതും ചേർത്ത് നല്ലപോലെ കറുത്ത നിറം ആകും വരെയും വരട്ടി എടുക്കുക. അവസാനം 3 ടേബിൾ സ്പൂൺ ഗരം മസാലയും കറിവേപ്പിലയും ഇട്ട് ഇളക്കി വരട്ടി എടുത്താൽ നല്ല അടിപൊളി ബീഫ് വരട്ടിയത് തയ്യാർ.

Thanath Ruchi

Similar Posts