പൊടി അരി ഉപ്പുമാവ് വെറും 5 മിനിറ്റിൽ 😱

 

 

ഉപ്പുമാവ് ഇഷ്ട്ടമല്ലാത്തവർ ചുരുക്കമാണ്. ഇന്ന് നമ്മുക്ക് ഒരു വെറൈറ്റി ഉപ്പുമാവിന്റെ റെസിപ്പി ആണ് പരിചയപെടുന്നത്. ഇന്ന് നമ്മൾ ഉണ്ടാക്കുന്നത് പൊടി അരി കൊണ്ട് ഉപ്പുമാവ് ആണ്. അതെങ്ങിനെ ആണ് എന്ന് നമ്മുക്ക് നോക്കാം.

 

ഇതിനായി ആദ്യം നമ്മുക്ക് ഒരു കുക്കർ അടുപ്പിൽ വെച്ച് അതിലേയ്ക് 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇനി അര ടേബിൾ സ്പൂൺ കടുകും 1 ടേബിൾ സ്പൂൺ വീതം ഉഴുന്ന് പരിപ്പും കടല പരിപ്പും ചേർത്ത് ഇളക്കാം. ഇനി അതിലേയ്ക് 3 കൊണ്ടാട്ടം മുളക് കൂടെ ചേർക്കാം. അത് ഒരു ബ്രൗൺ നിറമാകുമ്പോൾ കറിവേപ്പില കൂടെ ചേർത്ത് ഇളക്കാം.

ഇനി വേണ്ടത് പൊടി അരി ആണ്. ഒരു ഗ്ലാസ്‌ പൊടി അരിക്കു ഒന്നര ഗ്ലാസ്‌ വെള്ളം എന്ന കണക്കിലാണ് എടുക്കേണ്ടത്. ഇനി വറുത്തു വെച്ചതിലേയ്ക് ഒന്നര ഗ്ലാസ്‌ വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാം. ഇനി കഴുകി വൃത്തി ആക്കി വെച്ച പൊടി അരി ഒരു ഗ്ലാസ്‌ ചേർക്കാം. ഇനി ഒരു മിനിറ്റ് ചൂടാക്കിയിട് വേണം കുക്കർ അടച്ചു ഹൈ ഫ്‌ളൈയിം ഇൽ ഇട്ട് 2 വിസിൽ വരുത്താൻ. ശേഷം പ്രഷർ പോയിട്ട് കുക്കർ തുറന്ന് 2 മിനിറ്റ് നേരം റസ്റ്റ്‌ ചെയ്യാൻ വെച്ചിട് വേണം ഉപ്പുമാവ് ഇളക്കാൻ. എന്നിട്ട് അതിലേയ്ക് ചിരകിയ തേങ്ങയും അല്പം നെയ്യും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കാം.

ഒരു സ്പെഷ്യൽ ചേരുവ കൂടി ചേർക്കാം. അല്പം പപ്പടം കഷണങ്ങൾ ആയി അരിഞ്ഞു വറുത്തു ചേർത്താൽ സ്വാദ് കൂടും. ഇപ്പോൾ നമ്മുടെ സ്വദിഷ്ട്ടമായ ഉപ്പുമാവ് തയ്യാർ വെറും 5 മിനിറ്റിൽ.

Thanath Ruchi

Similar Posts