ഈസി ആയി സമൂസ ഷീറ്റ് വീട്ടിൽ ഉണ്ടാക്കാം

 

 

സമൂസ ഷീറ്റ് നമ്മൾ കടയിൽ നിന്ന് വാങ്ങാറാണ് പതിവ്. ആരും മെനക്കെട്ട് സമൂസ ഷീറ്റ് വീട്ടിൽ ഉണ്ടാകാറില്ല. ഇന്ന് നമ്മൾ സമൂസ ഷീറ്റ് വീട്ടിൽ എങ്ങിനെയാണ് എളുപ്പത്തിൽ ഉണ്ടാക്കുന്നത് എന്നാണ് നോക്കുന്നത്.

അതിനായി നമ്മുക്ക് 4 കപ്പ് മൈദ ആണ് വേണ്ടത്. അതിലേയ്ക് 1 ടീസ്പൂൺ ഉപ്പും ചേർത്ത് അതിലേയ്ക് കുറേശെ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക.ഇനി ലേശം എണ്ണ തടവി 15 മിനിട്ടോളാം അടച്ചു വയ്ക്കണം. മാവ് നല്ല സോഫ്റ്റ്‌ ആവനാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി 15 മിനിറ്റ് കഴിഞ്ഞതിനു ശേഷം മാവ് ചെറിയ ബോൾസ് ആയി മാറ്റുക. ഇനി ചെറിയ വട്ടത്തിൽ പരത്തി എടുക്കണം. ആദ്യം ഒരു 5 ലയർ ആണ് നമ്മൾ ചെയ്യുന്നത്. ഇനി ഓരോന്നും പരത്തിയതിനു ശേഷം അതിന്റെ മുകളിലേയ്ക് എണ്ണ തടവി അതിന്റെ പുറത്ത് ലേശം മൈദ പൊടി വിതറി സ്പ്രെഡ് ചെയ്ത് എടുക്കണം. ഇനി ഒന്നിന് മുകളിൽ ഒന്നായി 5 എണ്ണം വെച്ച് ഒന്നുകൂടി നല്ലപോലെ വലുതായി പരത്താം. ഇനി പരത്തി വച്ചത് ഒരു തവയിൽ വച്ച് ചൂടാക്കി എടുക്കണം. ഒന്ന് കുക്ക് ആയി വന്നാൽ മാത്രം മതി. ഇനി അത് പുറത്തെടുത്തു ആവശ്യമുള്ള ഷേപ്പ് ഇൽ കട്ട്‌ ചെയ്ത് എടുക്കാം. ഇങ്ങനെ സിമ്പിൾ ആയി സമൂസ ഷീറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം പെർഫെക്ട് ആയി.

Thanath Ruchi

Similar Posts