ഉള്ളിചമ്മന്തിയും സ്പെഷ്യൽ ദോശയും

 

 

എല്ലാദിവസവും പതിവ് ദോശ കഴിച്ചു മടുത്തു നിങ്ങൾ എങ്കിൽ ഇന്ന് ഇതാ പുതിയ ഒരു ബ്രേക്ഫാസ്റ് റെസിപ്പി പരിചയപ്പെടാം.ഇന്ന് നമ്മൾ ഉണ്ടാക്കുന്നത് സ്പെഷ്യൽ ദോശയും ഒരു കിടിലൻ ഉള്ളിചമ്മന്തി ആണ്.

ആദ്യം നമ്മുക്ക് ഉള്ളിചമ്മന്തി ഉണ്ടാക്കി മാറ്റിവയ്ക്കാം എന്നിട്ട് ദോശയുടെ പണിപ്പുരയിലെയ്ക് കടക്കാം.

ഉള്ളിചമ്മന്തി ഉണ്ടാക്കാനായി നമ്മുക്ക് ഒരു പണി ചൂടാക്കാൻ വച്ച് അതിലേൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേയ്ക് 100 ഗ്രാം ചുവന്നുള്ളി ഇടുക. ഇനി അതിൽ 8 അല്ലി വെളുത്തുള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ഇനി അതിലേയ്ക് ലേശം പുളിയും അൽപ്പം ശർക്കരയും ചേർത്ത് അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം. തണുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിലേയ്ക് ഇട്ട് അൽപ്പം വെള്ളവും ഒഴിച്ച് അരച്ചെടുത്തു അതിലേയ്ക് വെളിച്ചെണ്ണ കടുക് വറ്റൽ മുളക് കറിവേപ്പില എന്നിവ പൊട്ടിച്ചു ഇട്ടാൽ ഉള്ളിച്ചമ്മന്തി റെഡി.

ഇനി ദോശ ഉണ്ടാക്കാൻ തുടങ്ങാം.അതിനായി ഒരു ബൗളിലേയ്ക് മുക്കാൽ കപ്പ് വറുത്ത റവ ഇടുക. അതിലേയ്ക് കാൽ കപ്പ് നൈസ് അരിപൊടി ചേർക്കാം. ഇനി കാൽ കപ്പ് മൈദ പൊടിയും ചേർക്കാം. ഇനി വേണ്ടത് ചിരകിയ തേങ്ങ ഒരു കപ്പ് ആണ് ഇനി വേണ്ടത് ഒരു മീഡിയം സൈസ് സവാള പൊടി ആയി അരിഞ്ഞതും ഒരു മൂന്ന് പച്ച മുളകും ആണ്. ഇനി മിക്സ്‌ ചെയ്ത് ഉപ്പ് ചേർത്ത് ഇളക്കി 10 മിനിറ്റ് അടച്ചു വെക്കാം ഇനി അതിലേയ്ക് അല്പം വെള്ളം കൂടെ ഒഴിച്ച് യോജിപ്പിച്ച് ദോശ യും ചുട്ട് എടുക്കാം. അങ്ങനെ സ്വദിഷ്ട്ടമായ ദോശയും ചമ്മന്തിയും തയ്യാർ.

Thanath Ruchi

Similar Posts