ചക്ക കൊണ്ട് ഇത്രയും പ്രതീക്ഷിച്ചില്ല 😱
നമ്മൾ ചക്ക കൊണ്ട് പല വിഭവങ്ങളും കണ്ടു. പക്ഷെ ഇന്ന് നമ്മൾ പരിചയപെടുന്നത് ചക്ക ഹൽവ ആണ്. വളരെ സിംപിൾ ആയി ഉണ്ടാക്കാനും പറ്റും. എന്നാൽ നമ്മുക്കൊന്ന് നോക്കാം.
ഇതിനായി നമുക്ക് വേണ്ടത് പഴുത്ത ചക്കയുടെ ചുള ഒരു പത്തെണ്ണം ആണ്. ഇതിലേയ്ക് കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. ഇനി ഈ അരച്ചുവച്ച ചക്ക കൂട്ട് ഒരു അടി കട്ടിയുള്ള പാത്രത്തിലേയ്ക് ഇട്ട് ലോ ഫ്ളൈമിൽ അടുപ്പിൽ വയ്ക്കുക.അതിലേയ്ക് കാൽ കപ്പ് നൈസ് അരിപ്പൊടി അല്പം വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് കട്ട കളഞ്ഞു മിക്സ് ചെയ്ത് ചേർക്കുക.ഇനി നല്ലതുപോലെ ഇളക്കണം. അതിലേയ്ക് ആവശ്യത്തിന് പഞ്ചസാരയും മധുരം പാകത്തിന് ആക്കാൻ ഒരു നുള്ള് ഉപ്പും ചേർക്കണം. ഇപ്പോൾ നല്ലപോലെ വറ്റി വന്നിട്ടുണ്ടാവും. ശേഷം അതിലേയ്ക് ഒരു ഗ്ലാസ് കൂടെ വെള്ളം ചേർക്കണം. നല്ലപോലെ വേവിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഹൽവ ഉണ്ടാക്കുമ്പോൾ നല്ലപോലെ കയ്യെടുക്കാതെ ഇളക്കണം. ശേഷം 3 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് യോജിപ്പിച്ച് പാത്രത്തിൽ നിന്നും വിട്ടുവരുന്ന രീതിയിൽ ആവുമ്പോൾ ഫ്‌ളൈയിം ഓഫ് ചെയ്ത് അതിലേയ്ക് കശുവണ്ടിയും ബാധമും ചേർത്ത് ഇളക്കി മാറ്റാം. ഇനി ഹൽവ സെറ്റ് ചെയ്യാനുള്ള പത്രത്തിലേയ്ക് നെയ്യ് തടവി അതിലേയ്ക് ഹൽവ മിശൃംതം ഒഴിച്ച് 2 മണിക്കൂർ സെറ്റ് ആക്കാൻ വെക്കണം. ശേഷം സ്വദിഷ്ട്ടമായ ഹൽവ തയ്യാർ.
