ചക്ക കൊണ്ട് കാൻഡി തയ്യാറാക്കാം
ഈ സമയത്ത് ചക്ക സുലഭമായി നമ്മുക്ക് കിട്ടുന്നുണ്ട്. ചക്ക വിഭവങ്ങൾ കൊതി തീരെ കഴിക്കണം. മാത്രവുമല്ല ചക്ക കൊണ്ടുള്ള മധുര വിഭവങ്ങൾ ഒക്കെ സംഭരിച്ചുവച്ചാൽ നമ്മുക്ക് ചക്ക കിട്ടാത്ത സമയങ്ങളിലെ ചക്ക കൊതി മാറി കിട്ടും അല്ലെ..
ഇന്ന് നമ്മൾ ചക്ക കൊണ്ട് കാൻഡി ആണ് തയ്യാറാക്കുന്നത്. ഇത് നമ്മുക്ക് ഒരുപാട് നാൾ സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. നമ്മുക്ക് നോക്കാം എങ്ങിനെ ആണ് ചക്ക കാൻഡി തയ്യാറാക്കുന്നത് എന്ന്. ഇതിനായി നമ്മൾ എടുക്കുന്നത് പഴഞ്ചക്ക അഥവാ കൂഴ ചക്ക ആണ്. വരിക്കച്ചക്ക കൊണ്ടും ഉണ്ടാക്കാം. പക്ഷെ ഏറ്റവും നല്ലത് പഴഞ്ചക്ക ആണ്. ഇനി അതിന്റെ കുരു ഒക്കെ കളഞ്ഞു മിക്സിയിൽ നല്ലപോലെ അടിച്ചെടുക്കണം. ഇങ്ങനെ അരച്ചെടുത്ത ചക്ക ഒരു അടി കട്ടിയുള്ള പത്രത്തിൽ വെച്ച് ഇളക്കി കൊടുക്കണം. അതിലേയ്ക് ആവശ്യമായ പഞ്ചസാര ഇടാം. ശേഷം ഒരു ചെറുനാരങ്ങാ പിഴിഞ്ഞതും ഒഴിക്കണം.ഇനി നല്ലപോലെ ഇളക്കാം.10 മിനിറ്റ് വരെ ഇളക്കാം ഇനി അതിലേയ്ക് അൽപ്പം നെയ്യും കൂടെ ഒഴിച്ച് ഇളക്കാം.നല്ലപോലെ വരട്ടി എടുക്കണം.
ഇനി ഒരു പരന്ന പ്ലേറ്റിലേയ്ക് നെയ്യ് തടവി അതിലേയ്ക് ചക്ക കൂട്ട് കുറേശെ ഒഴിച്ച് പരത്തി എടുക്കുക. ഇനി ഏകദേശം 4 ദിവസം നമ്മുടെ ചക്ക കാൻഡി വെയിലത്ത് വൈക്കേണ്ടതുണ്ട്. നല്ലപോലെ വെയിൽ കൊണ്ട് ഉണങ്ങിയതിനു ശേഷം ചെറിയ കഷണങ്ങൾ ആയി ഫ്രിഡ്ജ് ഇൽ സൂക്ഷിക്കാം. എല്ലാവരും തയ്യാറാക്കി നോക്കണേ.
