ഒരു മണിക്കൂറിൽ കട്ട തൈര് ഉണ്ടാക്കാം

 

തൈര് ഉണ്ടാക്കാൻ സാധാരണ ഒരു ദിവസം എടുക്കും. പക്ഷെ ഇവിടെ നമ്മൾ 1 മണിക്കൂർ സമയം കൊണ്ട് കട്ട തൈര് ഉണ്ടാക്കുകയാണ്. എന്നാൽ പിന്നെ നോക്കിയാലോ.

 

ഇതിനായി നമ്മൾ എടുക്കുന്നത് ഒരു ലിറ്റർ പാൽ ആണ്. അത് ആദ്യം തിളപ്പിച്ച്‌ വറ്റിച്ചെടുക്കുക.. വറ്റിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നുവച്ചാൽ ആദ്യം ഒന്ന് തിളച്ചു കഴിഞ്ഞാൽ പിന്നെ ഫ്‌ളൈയിം കുറച്ചുവയ്ക്കുക. അങ്ങനെ വേണം പാൽ വറ്റിച്ചു എടുക്കാൻ. പാലിൽ ഉള്ള എക്സ്ട്രാ വെള്ളമൊക്കെ വറ്റിച്ചെടുത്താലേ നമ്മുക്ക് നല്ല തൈര് കിട്ടുകയുള്ളു.

 

ഇനി ഫ്‌ളൈയിം ഓഫ്‌ ആക്കി പാൽ തണുപ്പിക്കാൻ വെക്കണം.ഇനി പാൽ വേറെ ഒരു ബൗളിലേയ്ക് മാറ്റാം.പാലിന് ഇളം ചൂട് ഉള്ളപ്പോൾ അതിലേയ്ക് മൂന്ന് ടേബിൾ സ്പൂൺ തൈര് ചേർക്കാം. ശേഷം ഒരു കുക്കറിൽ ഒരു സ്റ്റാൻഡ് വെച്ച് അതിന്റെ മുക്കാൽ ഭാഗം വെള്ളം നിൽക്കുന്ന രീതിയിൽ വെള്ളം ചൂടാക്കുക. എന്നിട്ട് ഫ്‌ളൈയിം ഓഫ്‌ ചെയ്തതിനു ശേഷം തൈര് ചേർത്ത് വെച്ച പാൽ ഈ സ്റ്റാൻഡിലേയ്ക് വെച്ച് കുക്കർ അടച്ചു ഒരു മണിക്കൂർ വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം കട്ടിയുള്ള തൈര് തയ്യാർ.

Thanath Ruchi

Similar Posts