പച്ചമാങ്ങാ കൊണ്ടൊരു മധുരം തയ്യാറാക്കിനോക്കിയാലോ

 

 

ഈ സമയത്ത് മാങ്ങയും മാമ്പഴവും സുലഭമായി ലഭിക്കുന്നുണ്ട്. ഇന്ന് നമ്മൾ ഉണ്ടാക്കുന്നത് മുറബ ആണ്. ഇത് പച്ചമാങ്ങ കൊണ്ടാണ് ഉണ്ടാക്കുന്നത്. എന്നാൽ നമ്മുക്കൊന്ന് നോക്കിയാലോ. എങ്ങിനെയാണ് മുറബ ഉണ്ടാക്കുന്നത് എന്ന്.

 

ഇതിനായി ഒരു കിലോ മാങ്ങാ ആണ് വേണ്ടത്. പച്ചമാങ്ങ ആണ് എടുക്കേണ്ടത്. അത് തൊലി കളഞ്ഞു നീളത്തിൽ കഷണങ്ങളായി എടുക്കണം. ഇനി ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വെച്ചു അതിലേയ്ക് ഈ പച്ച മാങ്ങാ കഷ്ണങ്ങൾ ഇടുക. ശേഷം മൂന്നോ നാലോ മിനിറ്റ് വേവിക്കുക. വെന്തു കഴിഞ്ഞാൽ മാങ്ങ കഷ്ണങ്ങൾ അരിച്ചെടുത്തു ഒരു ബൗളിലേയ്ക് മാറ്റാം. ഇനി വേണ്ടത് കൽക്കണ്ടം ആണ്. കൽക്കണ്ടം നമ്മുക്ക് എല്ലാവർക്കും അറിയാം നാച്ചുറൽ ഷുഗർ ആണ്. ഹെൽത്തിയും ആണ്. നമ്മൾ ഇവിടെ ഒരു കിലോ മാങ്ങക്ക് 750 ഗ്രാം കൽക്കണ്ടം ആണ് എടുക്കുന്നത്. ഇനി അത് പിടിച്ചെടുത്തു മാങ്ങാ വേവിച്ചു വെച്ചത്തിലേയ്ക് ചേർത്ത് 10 മിനിറ്റ് അടച്ചു വയ്ക്കുക.

 

ഇനി അടി കട്ടിയുള്ള ഒരു പത്രം എടുത്ത് അതിലിട് നന്നായി ഈ മാങ്ങാ മിസ്രിതത്തെ വറ്റിച്ചെടുക്കുക. വറ്റിച്ചെടുക്കുന്ന സമയത്ത് കരുവാപ്പാട്ട… ഇലയ്ക്ക എന്നിവ കൂടി ചേർക്കാം. ഇപ്പോൾ നമ്മുടെ മുറബ തയ്യാർ. ഇത് ഒരു വർഷം വരെ കേടാകാതെ ഇരിക്കും. നല്ലൊരു ഇമ്മ്യൂണിറ്റി ബൂസ്റ്റർ കൂടിയാണിത്.

Thanath Ruchi

Similar Posts