ക്രിസ്പി ആയി ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ

 

നല്ല മൊരിഞ്ഞ ഗോതമ്പ് ദോശയും ബാജിയും ആർക്കാണ് ഇഷ്ട്ടമല്ലാത്തത്. ഉണ്ടാക്കാനും എളുപ്പമാണ്. കഴിക്കാനാണെങ്കിലോ അതിലേറെ രുചിയും. എന്നാൽ പിന്നെ നമ്മുക്ക് നോക്കിയാലോ. എങ്ങിനെ ആണ് നല്ലതുപോലെ മൊരിഞ്ഞ ഗോതമ്പ് ദോശ ഉണ്ടാക്കുന്നത് എന്ന്.

 

ആദ്യമായി നമ്മുക്ക് വേണ്ടത് ഒരു കപ്പ് ഗോതമ്പ് പൊടി ആണ്. അതിലേയ്ക് കാൽ കപ്പ് വറുത്ത റവ, രണ്ടു ടേബിൾ സ്പൂൺ അരിപൊടി, അര കപ്പ് തൈര്, കൂടെ ചേർത്ത് ദോശമാവിന്റെ പാകത്തിന് അല്പം അല്പം ആയി വെള്ളം ചേർത്ത് ഇളക്കി യോജിപ്പിക്കുക. കട്ടകെട്ടാൻ സാധ്യത ഉണ്ട് അതുകൊണ്ട് മിക്സിയിൽ ഒന്ന് അരച്ചെടുക്കാം. ഇനി ഇതിലേയ്ക് പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി പത്തു മിനിറ്റ് അടച്ചു മാറ്റി വയ്ക്കാം.

 

ഇനി ബാജിയുടെ ഉണ്ടാക്കാൻ തുടങ്ങാം. അതിനായി രണ്ടു വലിയ ഉരുളകിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞു പൊടിച്ചെടുക്കുക. ഇനി ഒരു കടായി ചൂടാക്കി അതിലേയ്ക് ഓയിൽ ഒഴിച്ച് അതിലേയ്ക്കു കടുകും പൊട്ടിച്ചു കറിവേപ്പിലയും സവാളയും അല്പം ഇനിയും അല്പം ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് ഇളക്കി 3 പച്ച മുളകും ചേർത്ത് വഴറ്റി എടുക്കുക. അതിന് ശേഷം പുഴുങ്ങി ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് ചേർത്ത് മിക്സ്‌ ചെയ്ത് എടുക്കാം.

ഇനി ഉണ്ടാക്കി വച്ച മാവ് ദോശക്കല്ല് ചൂടാക്കി എണ്ണ തടവി മാവ് ഒഴിച്ച് പരത്തി നല്ല ക്രിസ്പി ദോശ തയ്യാറാക്കാം. അതിലേയ്ക് ഫില്ലിംഗ് കൂടെ വെച്ചാൽ ക്രിസ്പി ആയി ഗോതമ്പ് ദോശയും ബാജിയും കഴിക്കാം.

Thanath Ruchi

Similar Posts