എളുപ്പത്തിൽ അരിപൊടി ഒറോട്ടി/ തേങ്ങാപത്തൽ തയ്യാറാക്കാം

 

 

ഒറോട്ടി വളരെ സ്വദിഷ്ട്ടമായ പലഹാരമാണ്. വളരെ എളുപ്പത്തിൽ ഉണ്ടാകുകയും ചെയ്യാം. മെനക്കെടുള്ള പണിയല്ലാത്തതുകൊണ്ട് തന്നെ കുട്ടികൾക്കും മുതിർന്നവർക്കും വളരെ സിംപിൾ ആയി ഉണ്ടാക്കാൻ പറ്റിയ ഈ പലഹാരം എങ്ങിനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

 

ആദ്യമായി ഒന്നരക്കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. അതിലേയ്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ നെയ്യും കുറച്ചു കറിവേപ്പില അരിഞ്ഞതും കൂടെ ചേർത്ത് നല്ലപോലെ തിളപ്പിക്കുക. വെള്ളം തിളയ്ക്കുന്ന സമയത്തു നമ്മുക്ക് തേങ്ങ ഒതുക്കി എടുക്കാം. അതിനായി ഒരു കപ്പ് തേങ്ങ ചിറക്കിയത് മിക്സിയുടെ ജാറിലേയ്ക് ഇട്ട് അതിലേയ്ക് 10 ചുവന്നുള്ളിയും അര ടീസ്പൂൺ പെരുംജീരകവും കാൽ ടീസ്പൂൺ നല്ല ജീരകവും ചേർത്ത് വെള്ളം ചേർക്കാതെ ഒതുക്കി എടുത്ത് മാറ്റി വെക്കണം.

ഇപ്പോൾ വെള്ളം നല്ലപോലെ തിളച്ചുകാണും. അതിലേയ്ക് 1 കപ്പ്‌ നൈസ് അരിപൊടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. അതിലേയ്ക് തേങ്ങ ഒതുക്കിയതും ചേർത്ത് നല്ലപോലെ ഇളക്കാം. ഇനി ഫ്‌ളൈയിം ഓഫ്‌ ആക്കി ബാക്കി ഒരു കപ്പ് അരിപൊടി കൂടെ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുഴച്ചെടുക്കാം. ഇനി അത് ലേശം തണുത്തതിന് ശേഷം കുഴച്ചു മാറ്റിവയ്ക്കാം. ഇനി വേണ്ടത് രണ്ട് വാഴ ഇലയുടെ ഭാഗങ്ങൾ വാട്ടി എണ്ണ തടവി എടുക്കുക. അതിലേയ്ക് കുഴച്ചുവച്ച മാവ് ചപ്പാത്തിയ്ക്ക് എടുക്കുന്നതിലും അല്പം വലിയ ബോൾ ആയി എടുത്ത് ഒരു വാഴ ഇലയിലേയ്ക് വച്ചു അടുത്ത വാഴയില കൊണ്ട് മൂടി ഒരു പ്ലേറ്റിന്റെ സഹായത്തോടെ അമർത്തി പരത്തി എടുക്കാം. ഇനി വാഴയിലയിൽ നിന്ന് വിടുവിച്ചു എടുത്തുകഴിഞ്ഞാൽ ഒരു ദോശ കല്ല് ചൂടാക്കി എണ്ണ തടവി ചുട്ട് എടുക്കാം. ഇങ്ങനെ ബാക്കി എല്ലാ ബോളുകളും പരത്തി ചുട്ട് എടുക്കാവുന്നതാണ്. അങ്ങനെ സ്വദിഷ്ട്ടമായ തേങ്ങാപത്തൽ തയ്യാർ

Thanath Ruchi

Similar Posts