വളരെ എളുപ്പത്തിൽ മുന്തിരി ജാം ഉണ്ടാക്കിയാലോ

 

 

പലതരത്തിലുള്ള ജാമുകൾ നമ്മുക്ക് അറിയാം. നമ്മളെല്ലാവരും തന്നെ കടയിൽ നിന്ന് മേടിക്കുന്ന ജാമുകൾ കുട്ടികൾക്കു കൊടുക്കുന്നത് എപ്പോഴും നല്ലതല്ലെന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം. എന്നാൽ വളരെ എളുപ്പത്തിൽ ജാം വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ.

 

ഇതിനായി നിങ്ങൾക്കാവശ്യമുള്ളത്ര മുന്തിരി നല്ലപോലെ കഴുകി വൃത്തി ആക്കി എടുക്കുക. മുന്തിരി ഇപ്പോൾ എടുത്താലും അത് നല്ലപോലെ വൃത്തിയാക്കേണ്ടതുണ്ട്. ഇനി കഴുകി വൃത്തിയാക്കി വെച്ച മുന്തിരി ഒരു ഇഡ്ഡലി തട്ടിൽ വച്ചു വേവിച്ചു എടുക്കണം. അധികം വെന്തു ഉടയാത്ത പരുവത്തിൽ വേണം വേവിക്കാൻ. ഇനി വേവിച്ച മുന്തിരി ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലപോലെ അരച്ച് എടുക്കുക. അരച്ചെടുത്ത മുന്തിരി അരിച്ചെടുക്കുക ആണ് അടുത്ത പണി. ഇങ്ങനെ എടുത്ത ജ്യൂസ്‌ നമ്മൾ ഒരു പാത്രത്തിൽ വെച്ച് ലോ ഫ്‌ളൈയിമിൽ തിളപ്പിക്കുക. തിളച്ചുവരുമ്പോൾ അതിലേയ്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നല്ലപോലെ ഇളക്കാം. ഈ സമയം ജാമിന്റെ നിറത്തിൽ വ്യത്യാസം വന്നു തുടങ്ങും. ഇനി അതിലേയ്ക് അൽപ്പം നാരങ്ങ നീരും 1 ടീസ്പൂൺ നെയ്യും കൂടെ ചേർത്ത് അടിക്കുപിടിക്കാതെ നല്ലപോലെ ഇളക്കാം.

 

ഈ സമയം ജാമിന്റെ നിറം ഒരു കറുത്ത നിറത്തിലേയ്ക് മാറും. ഈ സമയം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമായാൽ ഫ്‌ളൈയിം ഓഫ്‌ ആക്കി ജാം തണുപ്പിക്കാൻ വയ്ക്കാം. ഇങ്ങനെ ഉണ്ടാക്കിയ ജാം ഇനി ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. അങ്ങനെ നമ്മുടെ സിമ്പിൾ മുന്തിരി ജാം തയ്യാർ. എല്ലാവരും പരീക്ഷിച്ചുനോക്കണേ.

Thanath Ruchi

Similar Posts