സിംപിൾ ആയി വെണ്ണയും നെയ്യും ഉണ്ടാക്കാം
ഇതിനു കുറച്ചു നാളുകൾ മുന്നേ തന്നെ പാൽപാട ശേഖരിക്കേണ്ടതുണ്ട്. ഇങ്ങനെ ശേഖരിച്ചുവച്ച പാൽപാട നമ്മുക്ക് ഒരു ജാറിലാക്കി ഫ്രിഡ്ജ് ഇൽ സൂക്ഷിക്കാം.
ആവശ്യത്തിന് പാൽപാട ശേഖരിച്ചുകഴിഞ്ഞാൽ വെണ്ണയുണ്ടാക്കാൻ തുടങ്ങാം. എടുത്തുവച്ച പാൽപാട ഒരു പാത്രത്തിലേയ്ക് മാറ്റുക. അതിലേയ്ക് അല്പം മോരും കൂടെ ഒഴിച്ച് മിക്സ് ചെയ്തു ഓവർ നൈറ്റ് വെക്കുക. പിറ്റേദിവസം ഇപ്പോൾ വെണ്ണ പൊങ്ങ്യ വന്നിട്ടുണ്ടാവും. ഇനി അത് നല്ലപോലെ യോജിപ്പിച്ച് ഒരു മിക്സിയുടെ ജാറിലേയ്ക് ഇടണം. അതിലേയ്ക് അല്പം ഐസ് വെള്ളവും ഐസ് കട്ടയും കൂടെ ഇട്ട് അടിച്ചെടുത്താൽ വെണ്ണ കടഞ്ഞു വരും. ഇനി അത് എടുത്ത് ഓരോ ഉരുളകളായി മാറ്റം. അത് ഐസ് വെള്ളത്തിലേയ്ക് കോരി ഇടണം. ഇനി 3 പ്രാവശ്യമെങ്കിലും ഇങ്ങനെ വെണ്ണ നല്ലപോലെ കഴുകി അതിലെ മോരിന്റെ അംശം കളയേണ്ടതുണ്ട്. ഇപ്പൊ നല്ല വെണ്ണ തയ്യാറായി കഴിഞ്ഞു.
ഇനി നെയ്യിന്റെ പണിപ്പുരയിലേയ്ക് കടക്കാം. അതിനായി ഈ ഉണ്ടാക്കിവെച്ച വെണ്ണ എടുക്കാം. നിങ്ങൾക് നെയ്യ് എന്തോരം വേണമോ അത്രെയും വെണ്ണ എടുക്കാം. ഇത് അടി കാട്ടിയായുള്ള ഒരു പാത്രത്തിൽ ലോ ഫ്ളൈമിൽ ഇട്ട് നല്ലപോലെ ഉരുക്കി എടുക്കണം. ഇരിക്കുമ്പോൾ ഇളക്കി കൊടുക്കാൻ മറക്കല്ലേ.30 മിനിറ്റോളം ഉരുക്കിയ നെയ്യ് ഇനി അരിച്ചു കുപ്പിയിലേയ്ക് മാറ്റം.
