മുട്ടയും ഓയിലും ചേർക്കാതെ ഹെൽത്തി ആയി മയോനൈസ് ഉണ്ടാക്കാം

 

 

മുട്ടയും ഓയിൽ ഉം ചേർക്കാതെ മയോനൈസ് ഉണ്ടാക്കാൻ പറ്റിയാൽ അതല്ലേ നല്ലത്. അത് ആരോഗ്യപ്രതം കൂടി ആയാലോ. ഡബിൾ ഓക്കേ അല്ലെ. ഇന്ന് നമ്മൾ പരിചയപെടുന്നത് അത്തരത്തിൽ ഒരു മയോനൈസ് ഉണ്ടാക്കുന്നതാണ്. ഇതിൽ നമ്മൾ മെയിൻ ആയി ചേർക്കുന്നത് കശുവണ്ടി ആണ്. അപ്പൊ അതെങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.

 

ഇത് വളരെ സിമ്പിൾ ആണ്. ആദ്യം വേണ്ടത് 25 കശുവണ്ടി ആണ്. അത് 10 മിനിറ്റ് കുതിർത്തുവയ്ക്കണം. ഇനി മയോനൈസ് ഉണ്ടാക്കാൻ തുടങ്ങാം. മിക്സിയുടെ ജാറിൽ കുതിർക്കാൻ വെച്ച കശുവണ്ടി യും അല്പം വെള്ളവും കൂടെ ഒഴിച്ച് ഒന്ന് നല്ലപോലെ ആദ്യം അടിച്ചെടുക്കുക. തരി ഒട്ടും പാടില്ല കേട്ടോ. അതിലേയ്ക് 1 ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനീഗർ ഉം കാൽ ടേബിൾ സ്പൂൺ കുരുമുളക് പൊടിയും അല്പം ഉപ്പും അര മുറി ചെറുനാരങ്ങയും 2 അല്ലി വെളുത്തുള്ളിയും കൂടെ ചേർത്ത് നല്ലപോലെ മിക്സിയിൽ അടിച്ചെടുക്കുക.

മയോനൈസ് ഇന്റെ പാകം ആകും വരെ അടിച്ചെടുക്കണം അതിനുശേഷം ഒരു പാത്രത്തിലേയ്ക് പകർത്താവുന്നതാണ്. ഇപ്പോൾ നമ്മുടെ സ്വദിഷ്ട്ടമായ ഹെൽത്തി ആയ മയോനൈസ് റെഡി ആയി.

Thanath Ruchi

Similar Posts