ഇത് ഉണ്ടെങ്കിൽ കറിയുടെ ആവശ്യമില്ല വെറൈറ്റി ബ്രേക്ഫാസ്റ് റെസിപ്പി
രാവിലെ ഭക്ഷണം ഉണ്ടാക്കുന്നത് അല്പം തിരക്കുപിടിച്ച ജോലി ആണ് മാത്രവുമല്ല അല്പം സിമ്പിൾ പലഹാരം കൂടെ ആണെങ്കിലോ.. അതുമാത്രമല്ല ഇതിനു കറിയുടെ ആവശ്യവുമില്ല. എന്നാൽ പിന്നെ ഒന്ന് നോക്കിയാലോ. ചപ്പാത്തി കഴിച്ചു മടുത്തവർക്കായി ഒരു വെറൈറ്റി ചപ്പാത്തി ആണ് ഇന്ന് പരിചയപെടുത്തുന്നത്.
ഇതിനായി ചപ്പാത്തി ഉണ്ടാക്കേണ്ടതുണ്ട്. അതിന് 2 കപ്പ് ഗോതമ്പ് പൊടിക്ക് ആവശ്യമായ വെള്ളം നിങ്ങളുടെ കണക്ക് അനുസരിച് കുറേശെ ആയി ഉപ്പും കൂടെ ഇട്ട് കുഴച്ചു പരുവപ്പെടുത്തി എടുക്കുക. ചൂടുവെള്ളമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. അപ്പോൾ ചപ്പാത്തി കുറച്ചു മൃദു ആയി കിട്ടും. ഇനി മാവ് കുറച്ചുനേരം കുഴച്ചു എടുത്ത് കുറച്ചു സമയം എണ്ണ തടവി അടച്ചു മാറ്റി വയ്ക്കുക.
ഈ നേരത്തു നമ്മുക്ക് അതിലേയ്ക് ഉള്ള ഫില്ലിംഗ് തയ്യാറാക്കാം. അതിനായി 4 മുട്ട പൊട്ടിച്ചൊഴിച്ചു അതിലേയ്ക് കുറച്ചു ക്യാരറ്റ്, സവാള, തക്കാളി, കറിവേപ്പില, ആവശ്യത്തിന് പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് പതപ്പിച്ചു മിക്സ് ചെയ്യുക. മിക്സ് ചെയ്യുന്ന ടൈം ഇൽ നമ്മുക്ക് അല്പം ഓയിൽ കൂടെ ഒഴിച്ചുകൊടുക്കാം.
ഇനി നമ്മുക്ക് കുഴച്ചുവച്ച മാവ് ചപ്പാത്തി ആയി പരത്തി മാറ്റി ചുട്ടു എടുക്കണം. ചുടുമ്പോൾ ചപ്പാത്തി പൊങ്ങിവരും. ഈ സമയത്തു സൈഡ് ഇൽ ഒരു ഹോൾ ഉണ്ടാക്കി അതിലേയ്ക് കുറച്ചു മുട്ടമിക്സ് ഉം ചേർത്ത് രണ്ടും സൈഡ് ഉം നല്ലപോലെ വേവിച്ചെടുക്കുക. നല്ല അടിപൊളി ടേസ്റ്റ് ആണ്. എല്ലാവരും ഉണ്ടാക്കി നോക്കണേ.
