സിമ്പിൾ ആയി അരിപായസം തയ്യാറാക്കാം

 

മധുരപ്രേമികൾക് പായസം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. പല വെറൈറ്റി പായസങ്ങളും നമ്മൾ കുടിച്ചിട്ടുണ്ട്. എന്നാൽ വളരെ സിമ്പിൾ ആയ് ഉണ്ടാക്കാൻ പറ്റിയ ഒരു പായസം ആണ് അരിപായസം ഇന്ന് അതിന്റെ പണിപുരയിലേക്കാണ് നമ്മൾ പോകുന്നത്. ഇത്തിരി സമയം ആവശ്യമാണ്‌ എന്നതൊഴിച്ചാൽ സംഗതി സിമ്പിൾ ആണ്.

 

ഒരു കപ്പ് പച്ചരി നല്ലപോലെ കഴുകി തേങ്ങയുടെ മൂന്നാം പാലിൽ വേവിച്ചെടുക്കുക. അരി വേവുന്ന സമയത്ത് ശർക്കര ലായനി തയ്യാറാക്കാം. അതിനായി 500 ഗ്രാം ശർക്കരയ്ക് ഒന്നെകാൽ കപ്പ് വെള്ളമെന്ന കണക്കിൽ ലായനി ആക്കുക. അൽപ്പം വറ്റിച്ചെടുക്കണം. ടേസ്റ്റ് കൂടാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. ഈ സമയത്തു അരി വെന്തു വന്നിട്ടുണ്ടാവും. വെന്ത അരി നല്ലതുപോലെ ഉടച്ചുകൊടുക്കണം. ഇനി അതിലേയ്ക് ആറ് കപ്പ് രണ്ടാം പാൽ ചേർത്ത് ഉടച്ചു 20 മിനിറ്റ് വേവിക്കാം. ശേഷം ശർക്കര ലായനി ഒഴിച്ച് ഒരു 15 മിനിറ്റ് കൂടി വേവിക്കേണ്ടതുണ്ട്. ഇനി അതിലേയ്ക് ഒരു ടീസ്പൂൺ ഇലയ്ക്ക പൊടിച്ചതും ഒരു പിഞ്ച് ഉപ്പും ചേർക്കാം. ഉപ്പു ചേർക്കുന്നത് മധുരം ബാലൻസ് ചെയ്യാൻ വേണ്ടിയാണ്.

ഇനി നല്ലപോലെ വെന്ത പായസത്തിലേയ്ക് നല്ല കുറുകിയ ഒന്നാം പാൽ കൂടെ ചേർത്ത് തിളയ്ക്കുന്നതിനുമുന്നേ ഫ്‌ളൈയിം ഓഫ്‌ ചെയ്യാം. അങ്ങനെ അരിപായസം തയ്യാറായി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →