ചക്ക കൊണ്ടൊരു വെറൈറ്റി പലഹാരം ആയാലോ
ചക്ക ഇപ്പോൾ സുലഭമായികിട്ടുന്ന സമയമാണ്. പണ്ടുകാലത്തുള്ളവർ ഈ സമയത്ത് ചക്കകൊണ്ടുള്ള പല വിഭവങ്ങളും ഉണ്ടാക്കി സൂക്ഷിച്ചുവയ്ക്കുമായിരുന്നു. ഇന്ന് സൂക്ഷിച്ചുവച്ചില്ലെങ്കിലും ഒരുപാട് ഗുണങ്ങളുള്ള ചക്കയെ അങ്ങനെ വെറുതെ കളയരുതേ. ഇന്ന് പരിചയപെടുന്നത് പഴുത്ത ചക്കകൊണ്ടുള്ളൊരു പലഹാരമാണ്.
ആദ്യമായി പത്തു ചക്കചുള അരിഞ്ഞു അൽപ്പം വെള്ളവും ചേർത്ത് അരച്ചുമാറ്റി വയ്ക്കണം. ഇനി 250 ഗ്രാം മൈദ പൊടി എടുത്ത് അതിലേയ്ക് അരച്ചുവച്ച ചക്കയുടെ പൾപ് കൂടെചേർത്ത് യോജിപ്പിക്കുക. അതിലേയ്ക് അല്പം പാൽ കൂടെ ചേർത്ത് മിക്സ് ചെയ്തെടുക്കാം. ഗോതമ്പു ദോശയുടെ കോൺസിസ്റ്റൻസിയിൽ ആയിരിക്കണം മാവ് ഉണ്ടാവേണ്ടത്. ഇനി അതിലേയ്ക് ഒരു പിഞ്ച് ഉപ്പും ചേർത്ത് ഇളക്കാം.
ഇനി നമ്മുക്ക് ഇതിലേക്ക് ഉള്ള ഫില്ലിംഗ് തയ്യാറാക്കാം. അതിനായി എട്ടു ചക്കചുള ചെറുതായി അരിഞ്ഞു എടുക്കുക. ഇത് ഒരു പാത്രത്തിലേയ്ക് അല്പം നെയ്യൊഴിച്ചു ചൂടാകുമ്പോൾ അരിഞ്ഞുവെച്ച ചക്കചുള ചേർത്ത് വഴറ്റാം. പിന്നീട് അതിലേയ്ക് കാൽ കപ്പ് തേങ്ങ ചിരകിയതും ഒരു ടീസ്പൂൺ ഇലയ്ക്ക പൊടിച്ചതും ആവശ്യമായ പഞ്ചസാരയും കൂടെ ചേർത്ത് വഴറ്റാം. ഇതിലേയ്ക് മധുരം ബാലൻസ് ചെയ്യാൻ അല്പം ഉപ്പും ചേർക്കാം.. ഇനി ഒരു ദോശക്കല്ല് ചൂടാക്കി അതിലേയ്ക് എണ്ണ തടവി ഉണ്ടാക്കി വെച്ച മാവ് ഒഴിച്ച് ദോശപരുവത്തിൽ ചുട്ടെടുക്കുക.വേവുന്ന സമയത്തുതന്നെ ഫില്ലിങ്ങും ഇട്ട് ദോശ മടക്കി എടുത്ത് ചൂടാക്കി പ്ലേറ്റ് ഇലോട് തട്ടിയാൽ നമ്മുടെ ചക്ക കൊണ്ടുള്ള വെറൈറ്റി പലഹാരം തയ്യാർ
