പഞ്ഞിപോലൊരു വെറൈറ്റി അപ്പം ഉണ്ടാക്കി നോക്കിയാലോ
ഇന്ന് നമ്മൾ വെറൈറ്റി അപ്പം ആണ് ട്രൈ ചെയ്യുന്നത്. ഇത് ബ്രേക്ക് ഫാസ്റ്റിനോ ഡിന്നറിനോ കഴിക്കാം. ചിക്കൻ, മട്ടൺ, എഗ്ഗ് എന്നീ കറികളോടൊപ്പം കഴിക്കുകയാണെങ്കിൽ ടേസ്റ്റ് കൂടും. അപ്പൊ നമ്മുക്ക് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം
ആദ്യമായി രണ്ട് കപ്പ് പച്ചരി യും രണ്ട് ടേബിൾ സ്പൂൺ ഉഴുന്ന് പരിപ്പും നല്ലപോലെ കഴുകിയതിനു ശേഷം നല്ല വെള്ളത്തിൽ അഞ്ചു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. കുതിർത്തുവച്ച അരിയും ഉഴുന്നും അതെ വെള്ളത്തിൽ തന്നെ ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ യീസ്റ്റ് ഉം അരക്കപ്പ് ചോറും കൂടെ ചേർത്ത് അരച്ച് മാറ്റി വയ്ക്കുക. ഈ അരച്ചുവച്ച മാവ് 6 മണിക്കൂർ അടച്ചു മാറ്റിവയ്ക്കണം.
ഇനി അപ്പം ഉണ്ടാക്കാം. അതിനായി നാല് ചെറിയ കുഴിയൻ പാത്രങ്ങൾ എടുക്കുക. (ഏത് ഷേപ്പ് ഇൽ ആണോ അപ്പം നിങ്ങൾക് വേണ്ടത് ആ ഷേപ്പ് ഇൽ ഉള്ള പാത്രം എടുക്കാം.)ഇനി പാത്രത്തിൽ നെയ്യ് തടവി അപ്പം ഉണ്ടാക്കുന്ന സ്റ്റീമർ ഇൽ തന്നെ വെച്ചു ഒന്ന് ചൂടാക്കി എടുക്കണം. എന്നിട്ടേ അപ്പത്തിന്റെ മാവ് ഒഴിക്കാവു. അപ്പം എളുപ്പത്തിൽ വിട്ടുവരാനാണ് ഇങ്ങനെ ചെയ്യുന്നത്. പാത്രം ചൂടായാൽ മാവ് പാത്രങ്ങളിലേയ്ക് പകർത്താം. പത്രത്തിന്റെ മുക്കാൽ ഭാഗത്തേക് മാത്രമേ മാവ് ഒഴിക്കാവു വെന്തു വരുമ്പോൾ മാവ് പൊങ്ങ്യ വരുമല്ലോ. ശേഷം 15 മിനിറ്റ് അടച്ചുവെച്ചു വേവിക്കാം. അപ്പം വെന്ത ശേഷം തണുക്കാൻ വെച്ചിട്ട് പാത്രത്തിൽ നിന്ന് വിടുവിച്ചു എടുത്താൽ പഞ്ഞി അപ്പം തയ്യാർ.
