ഇതൊന്നു തയ്യാറാക്കിനോക്കു പാത്രം കാലിയാകുന്ന വഴി അറിയില്ല
നമ്മൾ ഇന്ന് ഉണ്ടാക്കുന്നത് ചുട്ടെടുത്ത മുളക് ചമ്മന്തി ആണ്. നമ്മളൊക്കെ ഒരിക്കലെങ്കിലും കഴിച്ചുനോക്കിട്ടുണ്ടാവും. ഒരു തവണ കഴിച്ചാൽ ആ രുചി മറക്കാനും സാധ്യത ഇല്ല. ഈ ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ നമ്മളൊക്കെ രണ്ട് പ്ലേറ്റ് ചോരെങ്കിലും ഉണ്ണും. എന്നാൽ നമ്മുക്ക് ചുട്ടെടുത്ത മുളളക് ചമ്മന്തി എങ്ങിനെയാണ് തയ്യാറാക്കുന്നതെന്നു നോക്കാം.
ഇതിനുവേണ്ടി പതിനഞ്ചു വട്ടാൽമുളക് ഒരു ചീനച്ചട്ടിയിൽ ഇട്ട് ചൂടാക്കി എടുക്കണം അത് ഒരു ഇടി കല്ലിൽ ഇട്ട് ഇടിച്ചെടുത്തു മാറ്റി വയ്ക്കാം. ഇനി വേണ്ടത് മുപ്പത് ചുവന്നുള്ളി ആണ് അതും ചതച്ചു മാറ്റണം.
ഇനി ചീനച്ചട്ടിയിൽ നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേയ്ക് ചുവന്നുള്ളി തട്ടുക. ശേഷം അത് വഴന്നു വരുമ്പോൾ ഇടിച്ചെടുത്ത മുളകും പാകത്തിന് ഉപ്പും ഇട്ട് നല്ലപോലെ ഇളക്കുക.ഇതിലേയ്ക് കറിവേപ്പിലയും ഇടാം. ഇനി നല്ലപോലെ വഴണ്ടുവന്നാൽ അതിലേയ്ക് നാല് ടേബിൾ സ്പൂൺ പുളിവെള്ളം കൂടി ഒഴിച്ച് നല്ലപോലെ ഇളക്കി വറ്റിച്ചെടുത്താൽ നമ്മുടെ ചുട്ടെടുത്ത മുളക് ചമ്മന്തി റെഡി.ചോറിന്റെ കൂടെ കഴിച്ചാൽ പിന്നെ വേറെ കറികൾ ഒന്നും വേണ്ടേ വേണ്ട
