ചായക്കട രീതിയിൽ നാടൻ ഉള്ളിവട തയ്യാറാക്കാം

 

ഉള്ളിവട എല്ലാവർക്കും ഇഷ്ട്ടമാണ് അല്ലെ. നല്ലമഴ പെയ്യുന്ന സമയത്ത് കുറച്ചു ഉള്ളിവടയും കൂടെ നല്ല കട്ടൻ ചായയും കൂടെ കുടിച്ചു രസിച്ചിരിക്കാൻ ആർക്കാ ഇഷ്ട്ടം അല്ലാത്തത്. നമ്മൾ പലപ്പോഴും ഉള്ളിവട ഉണ്ടാക്കുമ്പോൾ കറക്റ്റ് ആയി ആ പരുവത്തിൽ കിട്ടാറില്ല. അപ്പോൾ നമ്മൾ പറയാറ് ചായടക്കടയിലെ ടേസ്റ്റ് എങ്ങിനെ കിട്ടാനാ നമ്മൾ വീട്ടിൽ ഉണ്ടാക്കിയാൽ എന്ന്. പക്ഷെ വീട്ടിൽ ഉണ്ടാക്കിയാലും ആ ടേസ്റ്റ് ലഭിക്കും നമ്മുക്ക് ഒന്ന് നോക്കാം.

 

ആദ്യം നാല് മീഡിയം വലിപ്പമുള്ള സവാള കനം വളരെ കുറച്ചു അരിഞ്ഞു ഒരു ടീസ്പൂൺ ഉപ്പു പുരട്ടി പതിനഞ്ചു മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം അതിലേയ്ക് ആറ് ടേബിൾ സ്പൂൺ മൈദാമാവ് ഇട്ട് കുഴച്ചെടുക്കുക. ശേഷം അതിലേയ്ക് ഒരു ടീസ്പൂൺ പെരിഞ്ജീരകം എരിവിന് വേണ്ട പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ഒരു ടീസ്പൂൺ ഇഞ്ചി പൊടി ആയി അരിഞ്ഞതും 2കതിർപ് കറിവേപ്പിലയും ഒന്നര ടീസ്പൂൺ മുളക്പൊടിയും ഇട്ട് കുഴച്ചെടുക്കുക.

 

ഇനി ഉള്ളിവട ഉണ്ടാക്കാൻ തുടങ്ങാം. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കുഴച്ചുവച്ച ഉള്ളിവടയ്ക്കുള്ള കൂട്ട് കയ്യിലെടുത്തു ഉള്ളിവടയുടെ ഷേപ്പ് ഇൽ പരത്തി ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക. സ്വദിഷ്ട്ടമായ ചായക്കട സ്റ്റൈൽ ഉള്ളിവട തയ്യാർ.

Thanath Ruchi

Similar Posts